UPDATES

ഭൂമി തട്ടിപ്പ്; മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെ സിബിഐ അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി 

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെ ഭൂമി തട്ടിപ്പു കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുകളിലാണ് സലിം രാജിനെ സിബിഐ തിരുവനന്തപുരം യൂണിറ്റ് അറസ്റ്റ് ചെയ്തത്. സലിം രാജിനെ കൂടാതെ അഡീഷണല്‍ തഹസില്‍ദാര്‍ അടക്കം പതിനൊന്നു പേരെയാണ്് സിബിഐ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് സലിം രാജിനെ അറസ്റ്റ് ചെയ്തത്. സിബിഐയുടെ കൊച്ചി-തിരുവനന്തപുരം യൂണിറ്റുകളാണ് 12 പേരെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കോടതയില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ സിബിഐ ആവശ്യപ്പെടും.

ഗൂഢാലോചനയും തെളിവു നശിപ്പിക്കലുമാണ് കടകംപള്ളി ഭൂമിയിടപാട് കേസില്‍ സലീം രാജിനെതിരെ സിബിഐ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കളമശേരി ഭൂമിയിടപാട് കേസില്‍ സലിം രാജിനെ പ്രതിപട്ടികയില്‍ ചേര്‍ക്കേണ്ടതുണ്ടോ എന്നകാര്യവും സിബിഐ പരിശോധിക്കും.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് വിസമ്മതിച്ചിരുന്നു സലിം രാജ്. കോടതിയില്‍ ഇതു സംബന്ധിച്ച് സമ്മതം അറിയിച്ചതിനു പിന്നാലെയാണ് നുണപരിശോധനയില്‍ നിന്ന് മലക്കം മറിഞ്ഞത്. 150 ഓളം ജനങ്ങളുടെ ഭൂമി തട്ടിയെടുത്തതായാണ് കളമശേരി ഭൂമിയിടപാട് കേസിന് ആധാരമായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍