UPDATES

ട്രെന്‍ഡിങ്ങ്

കടകംപള്ളി ആയതുകൊണ്ട്‌ സിംഹാസനം സ്വാമിക്ക് എടുത്തുകൊടുത്തതുമാകാം: വിടി ബല്‍റാം

തന്റെ പ്രതികരണം ഈ ഫോട്ടോ സഹിതമുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ബല്‍റാം

കടകംപള്ളി സുരേന്ദ്രന്‍ സിംഹാസനം സ്വാമിക്ക് എടുത്തു കൊടുത്തതുമാകാമാമെന്ന് വിടി ബല്‍റാം എംഎല്‍എ. നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുള ഉദ്ഘാടനത്തിനെത്തിയ മന്ത്രി ശൃംഗേരി മഠാധിപതിക്കായി വേദിയില്‍ ഇട്ടിരുന്ന സിംഹാസനം എടുത്തുമാറ്റിയതിനെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.

മന്ത്രി സിംഹാസനം എടുത്തുമാറ്റുന്നതിന്റെ ചിത്രം സഹിതം ഇന്നത്തെ മംഗളം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ വാര്‍ത്തയ്ക്ക് വന്‍പ്രചരണവും ലഭിച്ചു. തിരുവനന്തപുരം എംഎല്‍എ വി എസ് ശിവകുമാറിന്റെ സഹായത്തോടെ കടകംപള്ളി സിംഹാസനം എടുത്തുമാറ്റുകയായിരുന്നു. പതിവിന് വിപരീതമായി സിംഹാസനം ഒരുക്കിയതെന്തിനെന്ന് സംഘാടകരോട് ചോദിച്ചായിരുന്നു മന്ത്രിയുടെ നീക്കം. കുളം ആശിര്‍വദിക്കാന്‍ ക്ഷണിക്കപ്പെട്ട മഠാധിപതി ശ്രീശ്രീ ഭാരതതീര്‍ത്ഥ സ്വാമിയ്ക്കായാണ് സിംഹാസനം ഒരുക്കിയിരുന്നത്. മന്ത്രിയുടെ നടപടിയെ തുടര്‍ന്ന് മഠാധിപതിക്ക് പകരം എത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമി സ്റ്റേജില്‍ കയറാതെ മടങ്ങുകയും ചെയ്തു.

നടപടിയെ പുകഴ്ത്തിയാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് ആരംഭിച്ചത്. ഇത്തരത്തില്‍ രാഷ്ട്രീയനേതാക്കള്‍ ആര്‍ജ്ജവത്തോടെ ഇടപെട്ടാല്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഇത്തിള്‍ക്കണ്ണികളായി ജീവിക്കുന്ന ചൂഷക വര്‍ഗ്ഗങ്ങളുടെ നെഗളിപ്പ് അവസാനിക്കും. ഏതോ കാലത്തെ രാജകുടുംങ്ങളിലെ അംഗങ്ങളെ കാണുമ്പോള്‍ ഭയഭക്തി ബഹുമാനത്തോടെ ഓച്ഛാനിച്ചു നില്‍ക്കുന്ന ശീലവും അവസാനിപ്പിക്കണം. എന്നാല്‍ കടകംപള്ളിയായതുകൊണ്ട് സ്വാമിക്ക് സിംഹാസനം അങ്ങോട്ട് എടുത്തുകൊടുത്തതാണോ എന്നറിയില്ല എന്നാണ് ബല്‍റാം പറയുന്നത്. തന്റെ പ്രതികരണം ഈ ഫോട്ടോ സഹിതമുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ബല്‍റാം വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍