UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴിമതി ആരോപണം: കടകംപള്ളിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ പിരിച്ചുവിട്ടു

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അസി. പ്രൈവറ്റ് സെക്രട്ടറിയെ പിരിച്ചുവിട്ടത്

അഴിമതി ആരോപണത്തെ തുടര്‍ന്ന് ദേവസ്വം, ടൂറിസം, സഹകരണ മേഖല വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയെ പിരിച്ചുവിട്ടു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അസി. പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവല്‍സകുമാറിനെയാണ് പിരിച്ചുവിട്ടത്. ഒരു മുന്‍ സിപിഎം എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീവല്‍സകുമാര്‍ കടകംപള്ളിയുടെ പിഎ-യായി എത്തുന്നത് ആ എംഎല്‍എയുടെ ശുപാര്‍ശയെ തുടര്‍ന്നാണ്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥനായിരുന്നു ശ്രീവല്‍സകുമാര്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍