UPDATES

കൈലാസം കയ്യെത്തും ദൂരത്ത്

സിക്കിമിലെ നാഥുലാ ചുരം വഴി കൈലാസ-മാനസരോവര്‍ യാത്രയ്ക്ക് അനുമതി നല്‍കിയതോടെ തീര്‍ത്ഥാടകര്‍ക്ക് ഇനി രണ്ടര ദിവസത്തെ നടത്തം കൊണ്ട് മഹാപര്‍വതം ചുറ്റിക്കാണാനാവും. അമ്പത് പേരടങ്ങുന്ന ഈ പാതയിലൂടെയുള്ള ആദ്യ യാത്രാ സംഘം ഈ മാസം 22ന് യാത്ര തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് മാധ്യമങ്ങളോട് പറഞ്ഞു.

ഉത്താരഖണ്ഡിനെ ടിബറ്റുമായി വേര്‍ത്തിരിക്കുന്ന ലിപുലേഖ് ചുരം വഴിയുള്ള പരമ്പരാഗത പാതയിലൂടെ 12 ദിവസത്തെ അതിദുര്‍ഘടമായ യാത്രയ്ക്ക് ശേഷമായിരുന്നു തീര്‍ത്ഥടകര്‍ കൈലാസത്തില്‍ എത്തിയിരുന്നത്. ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചാല്‍ 22 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു തീര്‍ത്ഥാടകര്‍ മടങ്ങിയെത്തിയിരുന്നത്. എന്നാല്‍ പുതിയ പാതയിലൂടെ സഞ്ചരിച്ചാല്‍ 19 ദിവസം കൊണ്ട് തീര്‍ത്ഥാടകര്‍ക്ക് ഡല്‍ഹിയില്‍ മടങ്ങിയെത്താം.

പുതിയ പാതയ്ക്ക് ദൈര്‍ഘ്യം കൂടുതലാണെങ്കിലും പരിക്രമണം തുടങ്ങുന്ന ദാര്‍ച്ചന്‍ വരെ നേരിട്ട് വാഹനം ലഭിക്കുമെന്നതാണ് പ്രത്യേകത. പിന്നീട് രണ്ടര ദിവസം നടന്ന് പരിക്രമണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. പരമ്പരാഗത പാതയില്‍ ഉത്തരാഖണ്ഡിലെ ധാര്‍ച്ചുലയില്‍ നിന്നും അതിദുര്‍ഘടമായ വഴികളിലൂടെ നടന്ന് വേണമായിരുന്നു കൈലാസ-മാനസസരോവര്‍ ദര്‍ശനം നിര്‍വഹിക്കാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍