UPDATES

വായിച്ചോ‌

കൈലാഷ് സത്യാര്‍ത്ഥിയുടെ മോഷ്ടിക്കപ്പെട്ട നൊബേല്‍ ഫലകം കണ്ടെത്തി

ഡല്‍ഹിയില്‍ കൈലാഷിന്റെ കല്‍ക്കാജി അരവാലി അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഫെബ്രുവരി ഏഴിന് നൊബേല്‍ ഫലകം മോഷണം പോയത്.

സമാധാന നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ മോഷ്ടിക്കപ്പെട്ട നൊബേല്‍ ഫലകം ഡല്‍ഹി പൊലീസ് കണ്ടെത്തി. ഡല്‍ഹിയിലെ സംഗംവിഹാറിലുള്ള വനമേഖലയില്‍ ഒരു വാട്ടര്‍പ്രൂഫ് ബാഗില്‍ നിന്നാണ് ഫലകം കണ്ടെത്തിത്. കൈലാഷിന്റെ കല്‍ക്കാജി അരവാലി അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഫെബ്രുവരി ഏഴിന് നൊബേല്‍ ഫലകം മോഷണം പോയത്. പൊലീസ് പിടികൂടിയ മൂന്ന് മോഷ്ടാക്കളും ഇത് സംബന്ധിച്ച് വിവരമൊന്നും പൊലീസിന് നല്‍കിയിരുന്നില്ല. ഡല്‍ഹി പൊലീസിന് കൈലാഷ് സത്യാര്‍ത്ഥി നന്ദി അറിയിച്ചു.

വായനയ്ക്ക്:
https://goo.gl/GKVLhG

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍