UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈലാഷ് സത്യാര്‍ത്ഥിയുടെ നൊബേല്‍ പുരസ്‌കാരം മോഷണം പോയി

സത്യാര്‍ത്ഥിയുടെ വീട്ടില്‍ നടന്ന മോഷണത്തിലാണു നൊബേല്‍ പുരസ്‌കാരവും നഷ്ടമായത്

ബാലവേലയ്‌ക്കെതിരേയും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി പ്രവര്‍ത്തിക്കുന്ന കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ അദ്ദേഹത്തിനു ലഭിച്ച നൊബേല്‍ പുരസ്‌കാരം മോഷണം പോയതായി വാര്‍ത്ത. ഡല്‍ഹിയിലുള്ള ആരവല്ലി അപ്പാര്‍ട്ട്‌മെന്റിസിലാണ് മോഷണം നടന്നത്. മറ്റു സാധനങ്ങളും മോഷണം പോയിട്ടുണ്ട്. മോഷണം നടന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കല്‍ക്കാജി പൊലീസ് സ്റ്റേഷനില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിരലടയാള വിദഗ്ദര്‍ വീട്ടിലെത്തി തെളിവെടുപ്പുനടത്തി.

2014 ല്‍ ആണു സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു മലാല യൂസഫുമായി സത്യാര്‍ത്ഥി പങ്കിട്ടത്.

നൊബേല്‍ സമ്മാനം മേഷണം പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണു സത്യാര്‍ത്ഥി. 2004 ല്‍ നടന്ന ഒരു മോഷണത്തില്‍ രീവീന്ദ്രനാഥ ടാഗോറിനു ലഭിച്ച നൊബേല്‍ പുരസ്‌കാരവും മോഷണം പോയിരുന്നു. 1913 ലാണു ടാഗോറിനു സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍