UPDATES

ചാനലില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ സമാന്തര മാധ്യമസംരംഭം; കൈരളിയില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്കും വെബ് ഡിസൈനര്‍ മാനേജര്‍ക്കും സസ്‌പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

കൈരളി ചാനലില്‍ ജോലി ചെയ്തുവരവെ മറ്റൊരു മാധ്യമസ്ഥാപനവുമായി സഹകരിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ചാനലിന്റെ വാര്‍ത്ത വിഭാഗം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം രാജീവിനെ സസ്‌പെന്‍ഡ് ചെയ്തു. രാജീവിനൊപ്പം വെബ് ഡിസൈനര്‍ മാനേജര്‍ അജിനെയും സസ്‌പെന്‍ഡ് ചെയിതിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തതായി കാണിച്ചു കൈരളി ചാനല്‍ എച് ആര്‍ ഹെഡ് ആരിഫ് മുഹമ്മദ് എല്ലാ ജീവനക്കാര്‍ക്കും സന്ദേശം അയച്ചിട്ടുണ്ട്. അതേസമയം അജിനെ സസ്‌പെന്‍ഡ് ചെയ്തതിനു മറ്റൊരു മാധ്യമസ്ഥാപനവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നൂ എന്ന കാരണം പറയുന്നുണ്ടെങ്കിലും രാജീവിന്റെ കാര്യത്തില്‍ വ്യക്തമായ കാരണം പറയുന്നില്ല.

അടുത്തിടെ വന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ന്യൂസ്‌ദെന്‍ ഡോട് കോമിനു പിന്നില്‍ കൈരളിയിലെ ചില ഉന്നതരാണെന്ന സൂചന പുറത്തുവന്നിരുന്നു. വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിന്റെ വിവരം പുറത്തുവിട്ട ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ന്യൂസ്‌ദെന്‍ ഡോട് കോം ആയിരുന്നു. ഇതോടെയാണ് ഈ ന്യൂസ് സൈറ്റ് ജനശ്രദ്ധയിലേക്കു വരുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിലരുടെ പിന്തുണയും ന്യൂസ്‌ദെന്‍ ഡോട്ട് കോമിന് ഉണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.

പി ആർ സംഘങ്ങളും ബ്രിട്ടാസും പാർട്ടിയുടെ കഴുക്കോലൂരി പിണറായിക്ക് ചായ്പ് കെട്ടുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍