UPDATES

കേരളത്തില്‍ കരിമ്പനി സ്ഥിരീകരിച്ചു

അഴിമുഖം പ്രതിനിധി

കേരളത്തില്‍ ഒരാള്‍ക്ക് കരിമ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ബാബുവിനെയാണ് കരിമ്പനി ബാധിച്ചത്. ഇദ്ദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുള്ളൂര്‍ക്കരയില്‍ രണ്ടുപേര്‍ കൂടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കേരളത്തില്‍ ഇതിന് മുമ്പ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് 2012-ലാണ്. അന്ന് മധ്യകേരളത്തിലാണ് ഈ രോഗം കണ്ടെത്തിയത്. കാലാഅസര്‍ എന്നറിയപ്പെടുന്ന ഈ രോഗത്തിന്റെ അണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ത്വക്കിന് കറുത്ത നിറമാകും. അതിനാലാണ് കരിമ്പനി എന്ന പേരുണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍