മാനസികമായ അസുഖത്തെ എളുപ്പം ചികില്‍സിക്കാന്‍ കഴിയും, ഇത്തരം കുന്നായ്മയുടെ ആഴം ഭയാനകമാണ്…
ജീവിതം അദ്ധ്വാനിച്ചു കൊണ്ട് പോകുന്ന നട്ടെല്ലുള്ള പെണ്ണുങ്ങളെ, പ്രതികരിക്കുന്നവളെ അപഥസഞ്ചാരിണി എന്ന് വിളിച്ച് ശീലിച്ചതിന് പകരം ഇപ്പോള്‍ ഫെമിനിച്ചികള്‍ എന്നാണ് വിളിക്കുന്നത്. സ്ത്രീകള്‍ അനുഭവിച്ച വ്യത്യസ്തമായ അനുഭവങ്ങള്‍ വിവരിച്ച് സൈക്കോളജിസ്റ്റായ കലാ മോഹന്‍.
പുരുഷന്മാരെ ഭയന്ന് എല്ലാം സഹിക്കേണ്ടിവരുന്ന, ഇടപെടാന്‍ കഴിയാത്ത സ്ത്രീയനുഭവങ്ങള്‍ക്ക് പുറമെ സ്ത്രീകള്‍തന്നെ സ്ത്രീകളെ ഉപദ്രവിക്കുന്നതിനെ കുറിച്ചും കലാ മോഹന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആരാണ് ഫെമിനിച്ചിക്കള്‍???
കൂട്ടുകാരി അസ്സലായി എഴുതും
പക്ഷെപുറംലോകത്തെ കാണിക്കാന്‍ പേടി ആണ്…
ഇനി , എഴുതിയാലോ ,
അത് അപര
നാമത്തില്‍..
സ്വന്തം പേരില്‍ എഴുതിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ , ഞെട്ടി…!
കൈ കൂപ്പി..
അയ്യോ..ഓര്‍ക്കാന്‍ വയ്യ…
ഒരു ചെറിയ കഥ എഴുതി ഇട്ടത് കുടുംബ ജീവിതത്തിനെ ചില്ലറ അല്ല ഉലച്ചത്..
അതിന്റെ ഒരു ഭാഗത്തു ലൈംഗികത എന്നൊരു വാക്ക് കുറിച്ച് പോയി..
ഭാര്തതാവിന്റെ വിദേശത്തുള്ള കൂട്ട്കാര്‍ ,
എടാ നിന്നെ കൊണ്ട് അവള്‍ക്കു ഇപ്പോള്‍ പോരാ അല്ലെ ന്നു അയച്ച മെസ്സേജ് കിറു കൃത്യം എന്റെ ഭാര്തതാവിന്റെ ആണത്തത്തില്‍ ചെന്ന് തട്ടി..
യാതൊരു യുക്തിയും ബോധവുംഇല്ലാത്ത ഒരുത്തന്‍ വിചാരിച്ചപ്പോള്‍ ഞങ്ങളുടെ കുടുംബ ജീവിതം ഒന്ന് കുലുങ്ങി..
അവന്റെ കുരുട്ടു ബുദ്ധിയില്‍ നിന്നും വരുന്ന വളിച്ച തമാശകള്‍ എന്റെ ഭാര്തതാവിനു ഈഗോ കൂട്ടി…
ഇനി വയ്യ…
ഒരു പരീക്ഷണം..
എന്നാല്‍ എഴുതാതെ ഇരിക്കാനും വയ്യ…!
എത്ര സ്ത്രീകള്‍ ഇതു പറയാറുണ്ട്…
സാഹിത്യം കൊണ്ട്അമ്മാനമാടാന്‍ എല്ലാ വ്യക്തികള്‍ക്കും സാധിക്കില്ല..
പക്ഷെ ചിന്തിക്കാന്‍ അറിയാവുന്ന ഒരാള്‍ക്ക് എഴുതാം…
അക്ഷരം മറക്കുന്നില്ല എങ്കില്‍
ഭാഷ അറിയാമെങ്കില്‍ ,
ആര്‍ക്കും എഴുതാം…
ഹൃദയത്തോട് ചേര്‍ത്ത് വെച്ച് വായിക്കാന്‍ സാധാരണ ഭാഷ ആണ് എളുപ്പം..
മനസ്സു കൊണ്ട് എഴുതുമ്പോള്‍ ,
ഓരോരുത്തരും ഇതെന്റെ അനുഭവം ആണല്ലോ എന്നോര്‍ക്കും..
എല്ലാവരും തന്നെ പലതരം പ്രശ്‌നങ്ങളില്‍ ആണല്ലോ എന്ന് കാണുമ്പോള്‍..
സ്വന്തം പ്രശ്‌നത്തെ കാള്‍ ചുറ്റിലും ഉള്ളവര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍..
ജീവിതം തീര്‍ന്നു എന്ന ഇടത്ത് നിന്നും ഉയര്‍ത്തെഴുനേല്‍ക്കാന്‍ സാധിച്ചാലോ..
ആരോടും പറയാതെ വീര്‍പ്പു മുട്ടുന്ന ദുരിതങ്ങള്‍ക്ക് ഒരു ആശ്വാസം,..
ഫേസ് ബുക്കിലെ ഒരു സ്ത്രീ , നിരന്തരമായി മെസ്സേജുകള്‍ അയക്കുമായിരുന്നു..
വളരെ നല്ല മെസ്സേജുകള്‍..
അകമേ അയക്കുന്ന മെസ്സേജും പുറമെ ഇടുന്ന കമ്മെന്റുകളും തമ്മില്‍ ഒരു ചേര്‍ച്ച കുറവ്..
അതിന്റെ വിശദീകരണം അവരിങ്ങനെ ആണ് പറഞ്ഞത്..
എനിക്ക് ആണുങ്ങളെ പേടി ആണ്…
സ്വന്തം അസ്തിത്വത്തെ കൃത്രിമമായി ചായം പൂശുക
അതാണോ വേണ്ടത്,..,?
ഭയമാണോ വേണ്ടത്
ബഹുമാനമല്ലേ…!?
പരസ്പര ബഹുമാനം,…
നട്ടെല്ലുള്ള ആണുങ്ങളെ കണ്ടു വളര്‍ന്നത് കൊണ്ടാകാം..
ഈ ലോകത്തു ഇറങ്ങി നടക്കാന്‍ , ഇഷ്ടമുള്ളത് ചെയ്യാന്‍ ,മനസ്സില്‍ വരുന്നത് കുറിയ്ക്കാന്‍ ഭയം തോന്നാറില്ല…
ആണായി പിറന്നവന്‍ പെണ്ണിനെ ചേര്‍ത്ത് വെയ്ക്കും…
തിരിച്ചു അവളും അവനെ മാനിക്കും…
അതാണ് പരിചയിച്ച സ്ത്രീ പുരുഷ ബന്ധം..
വ്യക്തിപരമായി ചില പ്രശ്‌നങ്ങള്‍ നേരിട്ട സമയങ്ങളില്‍, ആരോരും അല്ലാത്ത, കണ്ടിട്ട് പോലുമില്ലല്ലോ എന്നു അത്ഭുതപെടുന്ന ആണ്‍സുഹൃത്തുക്കള്‍ തന്ന പിന്തുണ മറക്കാന്‍ ആകില്ല… .
മറ്റൊരു ദുരുദ്ദേശവും ഇല്ല, സഹോദരന്‍ ആയി കണ്ടോ എന്ന് പറഞ്ഞവര്‍… ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍..
ന്റെ,
കണ്ണ് നിറഞ്ഞു പോയത് അവര്‍ കണ്ടിരിക്കില്ല… കൈ കൂപ്പി പോയത് അറിഞ്ഞിരിക്കില്ല..
സ്ത്രീ എന്നാല്‍,
ശരീരത്തിന് അപ്പുറം മനസ്സുണ്ടെന്നു കാണുന്ന നല്ല പുരുഷന്മാര്‍..
എന്തെങ്കിലും ഒരു അനുഭവ കുറുപ്പ് എഴുതിയിട്ടാല്‍ ,
അത് ഓണ്‍ലൈന്‍ മീഡിയ പ്രസിദ്ധീകരിച്ചാല്‍ ,
കീഴെ വരുന്ന പ്രതികരണങ്ങള്‍ സത്യത്തില്‍ നോക്കാറില്ല…
ഇങ്ങനെ എഴുതിയത് കൊണ്ട് എന്ത് മെച്ചം എന്ന് ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന പുരുഷന് പിന്നില്‍ മ്ലേച്ഛമായ ഒരു സ്ത്രീ മനസ്സ് ഉറപ്പായും ഉണ്ട്..എന്റെ
അനുഭവം അതാണ്…
ഒന്ന് വായിച്ചാല്‍ , രണ്ടു വരി എഴുതിയാല്‍ ഉണ്ടാകുന്ന അവ്യാഖ്യേയങ്ങളായ അനുഭൂതികളാണ് മനസ്സിന്റെ പിരിമുറുക്കങ്ങള്‍ അയച്ചു വിടുന്നത്..
മനുഷ്യനാണോ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഒരേ പോലെ നേരിടേണ്ടി വരും..
വിദേശ രാജ്യങ്ങളിലെ പോലെ പ്രായപൂര്‍ത്തി ആയ ഉടനെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയാക്കണം..
KELSA യുടെ പാനലില്‍ ഞാന്‍ അമൃത ടീവിയിലും കൈരളി ചാനലിലും ജഡ്ജിങ് പാനലില്‍ ഉണ്ടായിരുന്നു..
അന്ന് അവിടെ വന്ന ഒരു കേസ്..
അതില്‍ ക്യാമറ OFF ചെയ്തു ഞങ്ങള്‍ കണ്ട ഭയാനകമായ രീതിയില്‍ മരുമകളുടെ ശരീരത്തില്‍ അമ്മായിഅമ്മ ചെയ്തു കൂട്ടിയ പീഡനങ്ങള്‍..
ആ കുട്ടി പാനലിന്റെ മുന്നില് തികഞ്ഞ ധൈര്യവതിയായി കാണപ്പെട്ടു..
ചോദിക്കാതിരിക്കാന്‍ ആയില്ല..
എന്ത് കൊണ്ട് ഇത്രയും പ്രതികരണം ഉള്ളില്‍ ഉണ്ടായിട്ടും സഹിച്ചു എന്ന്..
നിങ്ങളൊക്കെ കൂടെ ഉണ്ടല്ലോ ഇപ്പൊ എന്നായിരുന്നു മറുപടി..
രഹസ്യഭാഗത്ത് മുളക് പൊടി തേച്ചു പീഡനം നടത്തിയിട്ടു പോലും അവള്‍ക്കു ശബ്ദം ഇല്ലാതായി പോയി എന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം ആണ്..
സ്ത്രീസഹജമായ ആശങ്ക , വ്യഥ എന്നത് ഒരു പരിമിതി ആണ് ഏത് തരത്തിലെ അതിജീവനത്തിനും….
മുഖം മൂടിയ്ക്കുള്ളിലെ ശാപം കിട്ടിയ ജീവിതം അസഹനീയം ആണ്, അവനവനു തന്നെയും മറ്റുള്ളവര്‍ക്കും..
ഷേക്സ്പിയര്‍ പറഞ്ഞത് പോലെ,
വാളിന്റെ അറ്റത് പോലും ഇത്രയും മൂര്‍ച്ച ഉണ്ടാകില്ല..
ഒരു സ്ത്രീയുടെ അസൂയയ്ക്കും കുശുമ്പിനും മുന്നില്..
പൂജപ്പുര ജയിലില്‍ പ്രൊജക്റ്റ് ചെയ്തിരുന്ന സമയത്തു,
ഭാര്തതാവിന്റെ അനിയന്റെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്ന ഒരുവളെ കണ്ടു..
അനിയന്റെ ഭാര്യയോട് തോന്നിയ അസൂയ..
മാനസികമായ അസുഖത്തെ എളുപ്പം ചികില്‍സിക്കാന്‍ കഴിയും..
ഇത്തരം കുന്നായ്മയുടെ ആഴം ഭയാനകമാണ്…
തലയ്ക്കു അടിച്ചു തീര്‍ക്കാന്‍ തോന്നുന്ന അസൂയയും കുശുമ്പും,
ഒരു സ്ത്രീയ്ക്ക്, അവളുടെ വര്‍ഗ്ഗത്തില്‍ തന്നെ ഉള്ള മറ്റൊരുവളോട് മാത്രേ തോന്നൂ..
ആ ദുരവസ്ഥ പിന്നീട് മാനസികമായ പ്രശ്‌നത്തിലേക്ക് നയിക്കുകയും ചെയ്യും..
സ്വയം തിരിച്ചറിഞ്ഞു മുന്നോട്ടു സധൈര്യം വരിക..
സ്വയം പൊങ്ങച്ചം പറയുമെങ്കിലും ഒന്നും ചെയ്യാനാകാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നവര്‍.. അവരെ കണ്ടിട്ടുണ്ടോ? അവരാല്‍
ഫേസ്ബുക്കില്‍ തട്ടിപ്പിനും വഞ്ചനയ്ക്കും ഇരയായ ആണുങ്ങള്‍ എത്രയോ ഉണ്ട്.. കഷ്ട്ടപെട്ടു
ജോലി ചെയ്തു കുടുംബം പോറ്റുന്ന അവരെ ചൂഷണം ചെയ്ത എത്രയോ മാന്യവനിതകള്‍ കുല സ്ത്രീ മുഖത്തോടെ ജീവിക്കുന്നു.
പ്രതികരിച്ചാല്‍, പീഡനം ആകുമെന്ന് ഭയന്നു കേസിനു പോകാതെ ഒതുങ്ങുന്ന എത്രയോ പുരുഷന്മാര്‍..
സ്വന്തം കുടുംബത്തെ മറന്നു ഇത്തരം സ്ത്രീകളുടെ ചൂഷണത്തിന് ഇര അകപ്പെട്ട, ഇപ്പോഴും ഇരയാകുന്ന ആണുങ്ങളെ ഓര്‍ത്തു സങ്കടം…
അവരൊക്കെ ഒന്ന് ME TOO പറയാന്‍ തുടങ്ങിയാല്‍, എത്ര പെണ്‍മുഖമൂടികള്‍ അഴിഞ്ഞു വീഴും..
ഇതില് ഒന്നും പെടാതെ ജീവിതം അദ്ധ്വാനിച്ചു കൊണ്ട് പോകുന്ന നട്ടെല്ലുള്ള പെണ്ണുങ്ങളെ, പ്രതികരിക്കുന്നവളെ
അപഥസഞ്ചാരിണി എന്ന് പറയുന്നതിന് പകരം ,
ആണ് *ഫെമിനിച്ചി *എന്ന് ചിലര്‍ വിശേഷിപ്പിക്കുന്നത്… !
കുടുംബത്തിലെ പെണ്ണുങ്ങള്‍ നല്ല എട്ടിന്റെ പണി കൊടുത്ത വിരുതന്മാര്‍ക്ക് സമൂഹത്തിലെ മറ്റു സ്ത്രീകളെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ചൊറിച്ചില്‍..!
അത്രേയുള്ളു..
സ്ത്രീത്വത്തെ
ചുട്ടുപൊള്ളിക്കുന്ന പരാമര്‍ശങ്ങളും പ്രതികരണങ്ങളും അതിന്റെ പ്രതിഫലനം ആണ്…
അതിന്റെ പേരില്‍ പുരുഷ സമൂഹത്തിനെ മുഴുവന്‍ ഭയക്കുന്നത് എന്തിനു..?
ഓരോ ചെറിയ കുറിപ്പിനും
സ്‌നേഹത്തിന്റെ ഊഷമളതയില്‍ ചാലിച്ച എത്രയോ നല്ല വാക്കുകള്‍ അയക്കുന്ന പുരുഷ സ്‌നേഹിതന്മാര്‍ ഉണ്ട്..
എത്ര നല്ല പിന്തുണ നല്‍കുന്നവര്‍..
എന്തൊരു ബഹുമാനമാണ്, അവരോടു തോന്നാറ്… അത് പോലെ,
സ്ത്രീ ശാക്തീകരണത്തിന്റെ ആളെന്ന പറയുന്നവളും കുലസ്ത്രീ പട്ടത്തിന് അര്‍ഹത ഉള്ളവളും ഒക്കെ പുറകില്‍ നിന്നും കുത്തട്ടെ..!
അക്ഷരം പൊന്നാക്കാന്‍ അറിയുന്നവര്‍ എഴുതി തെളിയട്ടെ..
വായിക്കട്ടെ , ഞങ്ങള്‍ ,….?
നല്ല വെളിച്ചത്തില്‍ കിടക്കുന്ന കയറിനെ ആരും
പാമ്പെന്നു തെറ്റിദ്ധരിക്കില്ല….
എഴുതി, ഇടുമ്പോള്‍ പോസിറ്റീവ് ആയി വരുന്ന കമന്റ്‌സ് നെഞ്ചോടു ചേര്‍ക്കുക..
മറ്റത് നമ്മുക്കുള്ളതല്ല.. അതവര്‍ തന്നെ കയ്യില്‍ പിടിച്ചോട്ടെ..
മോശം കമന്റ്‌സ് ചൂണ്ടി കാണിച്ചു തരുന്ന ബന്ധുക്കളും സുഹൃത്തുക്കളും അവരെക്കാള്‍ അപകടകാരികള്‍ ആണ്.. അവിടെ നിശ്ശബ്ദമായി ഇരുന്നാല്‍ മതി..
ഏശുന്നില്ല എന്ന് കാണുമ്പോള്‍ പിന്‍വലിഞ്ഞോളും..