UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടെ മരണം; അന്വേഷണം സി ബി ഐക്ക്

നടന്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശിപാര്‍ശ നല്‍കി.

ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ കലാഭവന്‍ മണിയുടെ കുടുംബം സംശയം രേഖപ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തില്‍ മണിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം പോലും പ്രഖ്യാപിച്ചിരുന്നു. 

സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍