UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിയുടെ ശരീരത്തില്‍ കീടനാശിനിയെത്തിയത്‌ മദ്യസല്‍ക്കാരത്തിനിടെയല്ല: പോലീസ്

അഴിമുഖം പ്രതിനിധി

മണിയുടെ ശരീരത്തില്‍ കീടനാശിനിയെത്തിയത്‌ മദ്യസല്‍ക്കാരത്തിനിടെയല്ല എന്ന് പോലീസ്. വിരുന്നിന് ശേഷമാകാം കീടനാശിനി ശരീരത്തിലെത്തിയതെന്ന് സംശയം. കീടനാശിനി ശരീരത്തിലെത്തിയാല്‍ ഉടന്‍ ഛര്‍ദ്ദിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മദ്യസല്‍ക്കാരത്തിനിടെ അങ്ങനെയൊന്നുണ്ടായില്ല എന്നും പോലീസ് വ്യക്തമാക്കുന്നു.  5ാം തിയതി രാവിലെ 4നും 8നും ഇടയിലാവാം മണിയുടെ ശരീരത്തില്‍ കീടനാശിനി എത്തിയതെന്നും പോലീസ് പറയുന്നു. അതേസമയം മണിയുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. മണിയുടെ സ്വത്തുക്കള്‍ ആരെങ്കിലും അപഹരിച്ചിട്ടുണ്ടോയെന്ന് അറിയാനായി സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നു.മണിയുടെ സഹായികളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.  നടന്‍മാരായ ജാഫര്‍ ഇടുക്കി സാബു എന്നിവരെ ഉടന്‍ ചോദ്യംചെയ്യില്ലെന്നും സംഘം തീരുമാനിച്ചിട്ടുണ്ട്.

മണിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ ക്ലോറിപൈറിഫോസ് കീടനാശിനിയുടെ കുപ്പികള്‍ തറവാട് വീടിന് സമീപത്തെ വാഴത്തോപ്പില്‍ നിന്നും പോലീസ് സംഘം കണ്ടെടുത്തിരുന്നു. ഇന്ന് തന്നെ ഇവ രാസപരിശോധനയ്ക്കായി അയയ്ക്കും. ഇതേത്തുടര്‍ന്ന്  ചാലക്കുടിയില്‍ ഈ കീടനാശിനി വില്‍ക്കുന്ന കടകളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. മൂന്ന് കടകളാണ് ചാലക്കുടിയില്‍ ഈ കീടനാശിനി വില്‍ക്കുന്നത് എന്ന് സംഘം കണ്ടെത്തി. ഇവിടങ്ങളില്‍ നിന്നാണോ കീടനാശിനി വാങ്ങിയതെന്നുള്ള കാര്യങ്ങളും  ആരാണ് വാങ്ങിയത് എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍