UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടെ മരണം; സിബിഐ അന്വേഷണം കഴിഞ്ഞാല്‍ രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബു

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ട് ചാനല്‍ അവതാരകന്‍ സാബുമോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മണിയുടെ മരണം സിബിഐ അന്വേഷിച്ചാല്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നതെന്നാണ് സാബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. 

മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സാബുവിന്റെ പോസ്റ്റ് വന്നിരിക്കുന്നത്. സാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

സീ ബീ ഐ അന്വേഷണം കഴിയുമ്പൊ മിക്കവാറും രാമേഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാന്‍സ് അസോസിയേഷന്‍ ആളുകള്‍ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വില്‍പ്പിച്ച് കാഷും കൊണ്ട് രാമേഷ്ണന്‍ പോയി. കേസ് നടത്താന്‍ രാമേഷ്ണന്‍ കാഷ് വേണമത്രെ!!!!!! എന്റെ അറിവില്‍ പോലീസോ സീ ബീ ഐ യോ തുടങ്ങി ഒരു ഏജന്‍സികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കര്‍ക്കശമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാമേഷ്ണന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്മാറി എന്നത് മറ്റൊരു വാര്‍ത്ത. ഇനി ഹെന്തെല്ലാം കാണാന്‍ ഇരിക്കുന്നു.

എന്നിട്ട് സാബു ഇപ്രകാരം അരുള്‍ ചെയ്തു:

യധാ യധാ ഹി ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത;
അഭ്യുദ്ധാനം അധര്‍മസ്യ തധത്മാനം ശ്രീജാമ്യഹം. 
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്‌കൃതാം;
ധര്‍മ സംസ്താപനാര്‍തായ:
സംഭവാമി യുഗേ യുഗേ.

എന്നു പറഞ്ഞാല്‍ ഞാന്‍ ഇനീം ഇനീം വരുമെന്നു ചുരുക്കം.

നേരത്തെ മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന് രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. പൊലീസ് വേണ്ട രീതിയില്‍ ചോദ്യം ചെയ്താല്‍ സാബു സത്യം പറയുമെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും സാബു രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍