UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി കണ്ടെത്തി

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടെ രാസപരിശോധന ഫലങ്ങള്‍ പുറത്തുവന്നു. മണിയുടെ ശരീരത്തില്‍ ചെടികളില്‍ തളിക്കുന്ന ക്ലോര്‍പിരിഫോസ് കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. കീടനാശിനി കൂടാതെ മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശവും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മെഥനോളിന്റെ അളവ് വളരെ കുറവായിരിന്നു. എന്നാലിത് ചികിത്സയില്‍ കുറഞ്ഞതാകാം എന്നും പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതോടെ മണിയുടെ മരണം സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹതകളിലേക്ക് പോവുകയാണ്. കീടനാശിനിയുടെ അംശം എങ്ങനെ മണിയുടെ ശരീരത്തില്‍ വന്നൂവെന്ന് കണ്ടെത്തുകയാണ് ഇനി പൊലീസിന്റെ മുന്നിലുള്ള വഴി. നേരത്തെ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ഉണ്ടെന്നു കണ്ടെത്തിയതായിരുന്നു വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. വാറ്റു ചാരയം കുടിച്ചതുവഴിയാകാം ഇതെന്നായിരുന്നു നിഗമനം. എന്നാല്‍ മണിയുടെ ശരീരത്തില്‍ മാത്രം മെഥനോള്‍ കണ്ടെത്തുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് കുഴപ്പമൊന്നും വരാതത്തതും സംശയമുണ്ടാക്കുന്നതായി മണിയുടെ സഹോദരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പാഡിയില്‍ വാറ്റു ചാരായം ഉപയോഗിച്ചതിന്റെ തെളിവുകള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മണിയുടെ വീട്ടുകാര്യങ്ങളില്‍ നിന്നും പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. അന്വേഷണം ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നതിനെക്കുറിച്ചും പൊലീസില്‍ ആലോചന നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍