UPDATES

സിനിമാ വാര്‍ത്തകള്‍

ചാലക്കുടിയിലെ ചങ്ങാതി; മണിയുടെ ജീവിതം വിനയന്‍ സിനിമയാക്കുന്നു

തിരക്കഥ രചനയിലാണ് ഇപ്പോള്‍ വിനയന്‍

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ വിനയനാണു മണിയുടെ ജീവിതകഥ ആസ്പദമാക്കി സിനിയൊരുക്കുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നാണു വിനയന്‍ ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചനയിലാണു താനിപ്പോള്‍ എന്നും വിനയന്‍ അഴിമുഖത്തോടു പറഞ്ഞു. തനിക്കു മണിയോടുള്ള തീരാത്ത സ്‌നേഹമാണ് ഈ ചിത്രമെന്നും വിനയന്‍ പറഞ്ഞു.ആരായിരിക്കും മണിയായി എത്തുകയെന്നതില്‍ പൂര്‍ണമായ വ്യക്തതയില്ല. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആ വേഷം ചെയ്യുമെന്നും കേള്‍ക്കുന്നു.

ഒരു നടന്‍ എന്ന നിലയില്‍ മണിയുടെ വളര്‍ച്ചയ്ക്കു പ്രധാന പങ്കുവഹിച്ചയാളാണു വിനയന്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ സിനിമകളിലൂടെ മണിയെ നായകനിരയിലേക്ക് എത്തിച്ചതും വിനയന്‍ ആയിരുന്നു. വിനയന്റെ ആദ്യകാല ചിത്രങ്ങളിലൂടെയായിരുന്നു മണി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനായി മാറുന്നതും. പിന്നീട് മലയാളവും കടന്നു തെലുങ്കിലും തമിലുമെല്ലാം വിലകൂടിയായ താരമായി മണി മാറി. സിനിമയില്‍ താരസംഘടനയുടെ വിലക്കു നേരിടുമ്പോഴും വിനയനുമായി ആത്മബന്ധം സൂക്ഷിച്ചിരുന്നു മണി.

അപ്രതീക്ഷിത മരണത്തിലൂടെ മണി യാത്ര പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുമ്പോഴും മണിയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നേയില്ല. സ്വാഭാവിക മരണമായി കണ്ട് പൊലീസ് കേസ് അവസാനിപ്പിച്ചപ്പോഴും നീതി തേടി മണിയുടെ കുടുംബം സമരം ആരംഭിച്ചിരിക്കുകയാണ്. സിനിമയിലെ വളര്‍ച്ചയും സിനിമയില്‍ നിന്നു നേരിട്ട വിഷമതകളും ഒടുവില്‍ വലിയൊരു സംശയം ബാക്കിയാക്കിക്കൊണ്ട് പെട്ടെന്നുള്ള യാത്ര പറച്ചിലുമെല്ലാം മണിയെ കുറിച്ചുള്ള സിനിമയില്‍ വിനയന്‍ പ്രതിപാദിക്കുന്നുണ്ടെങ്കില്‍, ചാലക്കുടിയിലെ വലിയൊരു ചര്‍ച്ചയായി മാറും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍