UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടെ കുടുംബം ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിക്കും

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ കുടുംബം ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിക്കും. മണിയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിരാഹാരം ആരംഭിക്കുന്നത്.

മണിയുടെ മരണം സംഭവിച്ച് ഒരു വര്‍ഷം പിന്നിടാനിരിക്കെയാണ് വീട്ടുകാര്‍ നിരാഹാരം ആരംഭിക്കുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് സമരം. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതികള്‍ക്കെതിരെ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് നിരാഹാരം ആരംഭിക്കുന്നത്.

മണിയുടെ പിതാവിന്റെ സ്മാരകമായ രാമന്‍ സ്മാരക കലാഗൃഹത്തിന് മുന്നില്‍ ഇന്ന് അനാച്ഛാദനം ചെയ്യുന്ന പ്രതിമയ്ക്ക് മുന്നിലാണ് നിരാഹാരം. കേസ് സിബിഐയ്ക്ക് കൈമാറിയതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് രാമകൃഷ്ണന്റെ ആരോപണം. കേസ് അട്ടിമറിക്കുകയായിരന്നുവെന്നും ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. വാര്‍ഷികദിനത്തില്‍ കുടുംബത്തിലെ എല്ലാവരും നിരാഹാരത്തില്‍ പങ്കെടുക്കുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍