UPDATES

സിനിമാ വാര്‍ത്തകള്‍

വീണുപോയ ഒരാളെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്; മാധ്യമങ്ങള്‍ക്കെതിരേ കലാഭവന്‍ ഷാജോണ്‍

ദീലീപ് ഇടപെട്ട് ഷാജോണിനെ സിനിമയില്‍ നിന്നും ഒഴിവാക്കി എന്നായിരുന്നു വാര്‍ത്തകള്‍

ദീലീപ് ഇടപെട്ട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ക്കെതിരേ നടന്‍ കലാഭവന്‍ ഷാജോണ്‍. വാര്‍ത്ത തെറ്റാണെന്നും ദിലീപ് തന്നെ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും വീണുപോയ ഒരാളെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുതെന്നുമാണ് ഷാജോണ്‍ പറയുന്നത്. കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ വില്ലന്‍വേഷം ചെയ്യേണ്ടിയിരുന്ന ഷാജോണിനെ മേക്കപ്പ് ഇട്ടശേഷം ദിലീപിന്റെ ഇടപെടല്‍ മൂലം ഒഴിവാക്കുകയായിരുന്നുവെന്നും ആ സെറ്റില്‍ നിന്നും ഷാജോണ്‍ കരഞ്ഞുകൊണ്ടാണു പോയതെന്നുമായിരുന്നു വാര്‍ത്ത. ഇക്കാര്യത്തില്‍ ഷാജോണിന് പറയാനുള്ളത് ഇങ്ങനെയാണ്;

കലാഭവന്‍ ഷാജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്… പറയാന്‍ കാരണം, കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടന്‍ ആണെന്നൊരു വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ കുഞ്ഞിക്കൂനലില്‍ അഭിനയിക്കാന്‍ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടന്‍ ആയിരുന്നില്ല ദിലീപേട്ടന്‍ ശശിശങ്കര്‍ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാന്‍ ആ സെറ്റില്‍ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങള്‍ വാര്‍ത്തകള്‍ ആക്കരുത്‌…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍