UPDATES

കലാമണ്ഡലം സത്യഭാമ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ അന്തരിച്ചു. ഒറ്റപ്പാലത്തെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്നു വൈകുന്നേരം നാല് മണിക്ക് ഷൊര്‍ണൂര്‍ ശാന്തികവാടത്തിലാണ് സംസ്‌കാരം.

കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ സത്യഭാമയ്ക്കായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യപുരസ്‌കാരം ആദ്യമായി ലഭിച്ചത്. 2014 ലില്‍ പത്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചു. 1994 ലില്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന സത്യഭാമ ഒടുവില്‍ അവിടെനിന്നു യാത്ര പറഞ്ഞ് ഇറങ്ങുന്നത് 1993 ല്‍ കലാണ്ഡലം പ്രിന്‍സിപ്പല്‍ ആയിട്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു സത്യഭാമ. നിരവധി ശിഷ്യസമ്പത്തിന് ഉടമ കൂടിയാണ് സത്യഭാമ ടീച്ചര്‍. പ്രശ്‌സത കഥകളി ഗുരുവായിരുന്ന പദ്മനാഭന്‍ നായരായിരുന്നു ഭര്‍ത്താവ്.മോഹിനിയാട്ട ശൈലിയില്‍ കണ്ണകി, ചണ്ഡാലഭിക്ഷുകി തുടങ്ങിയ നൃത്തനാടകങ്ങള്‍ സത്യഭാമ ഒരുക്കിയിട്ടുണ്ട്. ‘മോഹിനിയാട്ടം: ചരിത്രം സിദ്ധാന്തം പ്രയോഗം’ എന്നൊരു പുസ്തകവും അവര്‍ എഴുതിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍