UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെലിബ്രിറ്റികള്‍ക്ക് മാപ്പ് പറച്ചില്‍ ഒരു കല

Avatar

എമിലി യാഹിര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇക്കാലത്ത് ഇത് സാധാരണയാണ്. ഒരു സെലിബ്രിറ്റി ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉറപ്പായും എന്തെങ്കിലും ഒരു വിവാദപരാമര്‍ശമുണ്ടാകും. അവരുടെ വാചകങ്ങള്‍ കീറിമുറിച്ചു ചര്‍ച്ചയും വലിയ ഒച്ചപ്പാടും ഉണ്ടാകും. പിന്നീട് സെലിബ്രിറ്റി മാപ്പുപറയും. പലപ്പോഴും അത് “മാപ്പ്”എന്ന വാക്കില്‍ ഒതുങ്ങും.

അതുതന്നെയാണ് കേലി കുക്കുവിനും സംഭവിച്ചത്. ‘ദി ബിഗ്‌ ബാംഗ് തിയറി’ എന്ന സീരിയലിലൂടെ പ്രശസ്തയായ കുക്കൂവിന്റെ ‘ദി വെഡിംഗ് റിംഗര്‍’ എന്ന വമ്പന്‍ സിനിമ ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം. റെഡ്ബുക്ക് മാസികയ്ക്ക് വേണ്ടു അവര്‍ ഒരു കവര്‍ സ്റ്റോറി ചെയ്തപ്പോള്‍ ഫെമിനിസത്തെ പറ്റി പറഞ്ഞ ചില വാചകങ്ങളാണ് പിഴച്ചത്. പിന്നീട് നമ്മള്‍ കണ്ടതില്‍ വെച്ച് ഏറ്റവും അവിശ്വസനീയമായ ‘ഇല്ലാ മാപ്പ്’ പറച്ചിലാണ് ഉണ്ടായത്. സെലിബ്രിറ്റികളുടെ മാപ്പുപറച്ചില്‍ ഒരു കലയാണെന്ന് ഈ സംഭവം തെളിയിച്ചിരിക്കുന്നു.

ഇന്റര്‍വ്യൂവില്‍ നിങ്ങള്‍ സ്വയം ഒരു ഫെമിനിസ്റ്റ് ആയി കരുതുന്നോ എന്ന് മാസിക ചോദിച്ചു. “ഇല്ല എന്ന് പറഞ്ഞാല്‍ കുഴപ്പമാണോ” എന്ന് കുക്കു തിരിച്ചുചോദിച്ചശേഷം തുടര്‍ന്നു. “ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. എന്റെ കാലത്തിനുമുന്‍പ് ഒരുപാട് കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ട് എന്നെനിക്കറിയാം… ഞാന്‍ ഒരിക്കലും സമത്വം ആവശ്യപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടിയല്ല. ഒരുപക്ഷെ എനിക്ക് ഒരിക്കലും അസമത്വം നേരിടേണ്ടിവന്നിട്ടില്ലാത്തതുകൊണ്ടാവം.” തുടരുന്നു. “ഞാന്‍ എന്റെ ഭര്‍ത്താവ് റയാനുവേണ്ടി ആഴ്ചയില്‍ അഞ്ചുരാത്രിയും പാചകം ചെയ്യാറുണ്ട്. എനിക്ക് അപ്പോള്‍ ഒരു വീട്ടമ്മയെപ്പോലെ തൊന്നും.എനിക്കതിഷ്ടമാണ്. ഞാന്‍ ഒരു പഴഞ്ചന്‍ ആയി തോന്നാം പക്ഷെ സ്ത്രീകള്‍ അവരുടെ പുരുഷന്മാരെ കെയര്‍ ചെയ്യുന്നത് എനിക്കിഷ്ടമാണ്.”

സ്വാഭാവികമായും ഫെമിനിസത്തെപ്പറ്റി കുക്കുവിന്റെ ആശയങ്ങള്‍ക്ക് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായി. അതിനോട് കുക്കു ഇങ്ങനെ പ്രതികരിച്ചു.

“എന്റെ റെഡ്ബുക്ക് ആര്‍ട്ടിക്കിളില്‍ ഫെമിനിസത്തെ പറ്റി സംസാരിച്ചത് ചിലര്‍ക്ക് വിഷമമുളവാക്കിയതായി കാണുന്നു. വാക്കുകള്‍ എങ്ങനെ സന്ദര്‍ഭത്തില്‍ നിന്ന് മാറ്റി എടുത്ത് ഉപയോഗിക്കപ്പെടാം എന്ന് അറിവുള്ളതാണല്ലോ. എന്റെ വിജയത്തിനും മറ്റുപലരുടെയും വിജയത്തിനും വഴികാണിച്ച ശക്തരായ സ്ത്രീകളോട് പൂര്‍ണ്ണമായ നന്ദിയുണ്ട്. ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നെ ശരിക്കും അറിയുന്ന ആളുകള്‍ക്ക് എന്റെ മനസറിയാം, ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്നും അറിയാം.”

ഇതൊരു ഇല്ലാമാപ്പാണ്, ഒന്ന് ശ്രദ്ധിച്ചുനോക്കുക.

“സന്ദര്‍ഭത്തില്‍ നിന്ന് മാറ്റി”
ഇത് സെലിബ്രിറ്റികലുടെ ഒരു സ്ഥിരം രീതിയാണ്. മാധ്യമങ്ങളെ പഴിപറയുക. സെലിബ്രിറ്റികളുടെ കരിയറുകള്‍ക്ക് ഇന്ധനമാകുന്ന മാധ്യമങ്ങള്‍ തന്നെ അവരുടെ വാക്കുകളെ വളച്ചൊടിച്ചെന്ന ആരോപിക്കല്‍. കുക്കു കുറച്ചുകൂടി വിശദീകരിച്ച് ഷോ ബിസിനസിലുള്ളവര്‍ക്ക് അവരെ മനസിലാകില്ലെന്നും കൂടി ചേര്‍ക്കുന്നു.

“ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ മാപ്പ് ചോദിക്കുന്നു.”
ഈ വരി ഉപയോഗിക്കുന്നത് സെലിബ്രിറ്റികള്‍ മാത്രമല്ല, ഇത് കൊണ്ട് ആരും ഒന്നും ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ മാപ്പു പറയുന്നു എന്ന് ഇതിനര്‍ഥമില്ല.

“എന്നെ അറിയുന്ന ആളുകള്”
ഇതും ഒരുപാട് പഴകിയതാണ്. മാസിക വായിക്കുന്ന ആരാധകരല്ല അവരെ അറിയുന്ന ആളുകള്‍. അവരുടെ വാക്കുകളുടെ അര്‍ഥം മനസിലാകുന്ന വേറെ ആളുകള്‍ ഉണ്ടെന്നര്‍ത്ഥം. അപ്പോള്‍ പിന്നെ ആര്‍ക്കും വിഷമം ഉണ്ടാകേണ്ട കാര്യമേയില്ലല്ലോ.

ഗുണപാഠം: ഒരു ഇല്ലാമാപ്പു പറയാന്‍ ശ്രമിക്കുന്നതും അംഗീകരിക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ പറയുന്നതൊന്നും ഉദ്ദേശിക്കുന്നില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ ഭംഗി?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍