UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനാഥാലയത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചതില്‍ രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍; എല്ലാവരും പിടിയില്‍

വയനാട് കല്‍പ്പറ്റയില്‍ അനാഥാലയത്തിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തത് 11 കേസുകളാണെന്ന് പോലീസ് അറിയിച്ചു. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേസിലെ ആറ് പ്രതികളും പിടിയിലായതായും പോലീസ് അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലും തെളിഞ്ഞിട്ടുണ്ട്. താമസസ്ഥലത്തേക്ക് പോകും വഴി കുട്ടികള്‍ക്ക് മിഠായികള്‍ നല്‍കി കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ചെന്നും പരാതിയുണ്ട്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംശയം തോന്നിയ യത്തീംഖാനയിലെ സുരക്ഷ ജീവനക്കാരാണ് അധികൃതരെ വിവരം അറിയിച്ചത്.

പോലീസ് ഇടപെട്ട് കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ജനുവരി മുതല്‍ ഇത്തരത്തില്‍ പലതവണ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 15 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍