മധ്യകാലീന സുന്ദരിയും സുന്ദരിക്ക് കുട പിടിക്കുന്ന കറുത്ത നിറമുള്ള ബാലനും, അതായിരുന്നു കല്യാണ്‍ ജ്വല്ലറിയുടെ ഏറ്റവും പുതിയ പരസ്യം. ഐശ്വര്യാ റായ് ബച്ചന് മോഡലായ ഈ പരസ്യം ഏപ്രില്‍ 17ന് ദ ഹിന്ദു പത്രത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ പരസ്യം സ്വീകരിക്കപ്പെട്ടത് വിമര്‍ശനങ്ങളോടെ. ബാലവേല ,വംശീയാധിക്ഷേപം എന്നിവയാല്‍ പരസ്യം ആക്റ്റിവിസ്റ്റുകളുടെ കണ്ണിലെ കരടാവാന്‍ അധികം സമയം വേണ്ടി വന്നില്ല. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണെന്നും ഫോട്ടോഷൂട്ടിനുശേഷമാണ് കുട്ടിയുടെ ചിത്രം കൂട്ടിച്ചേര്‍ത്തതെന്നുമുള്ള പ്രസ്താവനയുമായി ഐശ്വര്യയും രംഗത്തുവന്നു. സംഗതി വിവാദമായതോടെ ഈ പരസ്യം പിന്‍വലിക്കാനുള്ള തീരുമാനത്തിലാണ് കല്യാണ്‍. വിശദമായി വായിക്കുക: http://scroll.in/article/