UPDATES

സിനിമ

കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

അഴിമുഖം പ്രതിനിധി

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ കമലിനെയും കെഎസ്ഫിഡിസി ചെയര്‍മാനായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനെയും സര്‍ക്കാര്‍ തീരുമാനിച്ചു.

ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് വൈകീട്ട് പുറത്തിറങ്ങി. അതേ സമയം കേരള ചലചിത്ര ക്ഷേമ ബോര്‍ഡ് ചെയര്‍മാന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സ്ഥാനത്തേക്ക് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലും ഉണ്ണികൃഷ്ണന്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിരുന്നു.

കമല്‍ നിലവില്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റാണ്. രാജീന് നാഥായിരുന്നു നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍. പ്രിയദര്‍ശനു പകരക്കാരനായിട്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെ നോമിനിയായി രാജീവ് നാഥ് എത്തിയത്. കമല്‍ ആദ്യമായാണ് അക്കാദമി ചെയര്‍മാനായി എത്തുന്നത്. ഈ സ്ഥാനത്തേക്ക് നേരത്തെ തന്നെ കമലിന്റെ പേര് പറഞ്ഞു കേട്ടിരുന്നതാണ്. മലയാള സിനിമയിലെ പ്രമുഖരായ സംവിധായകരുടെ നിരയില്‍പ്പെട്ടയാളാണ് കമല്‍.

കോണ്‍ഗ്രസ് നേതാവ് രാജ്‌മോനഹന്‍ ഉണ്ണിത്താനു പകരമായിട്ടാണ് കെഎസ്എഫ്ഡിസിയുടെ തലപ്പത്തേക്ക് ലെനിന്‍ രാജേന്ദ്രന്‍ കടന്നുവരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍