UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമല്‍ സി ചവറയ്ക്ക് നേരെ ആക്രമണം; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മര്‍ദ്ദനത്തില്‍ ചെവിയ്ക്ക് പരിക്കേറ്റ കമല്‍ ആശുപത്രിയില്‍ തുടരുകയാണ്

എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്ക് നേരെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ കമലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കുന്ദമംഗലത്ത് വെച്ചായിരുന്നു കമലിന് നേരെ ആക്രമണമുണ്ടായത്. കമലിനെ അക്രമിച്ച മിഥുന്‍ എന്നയാളെ കുന്ദമംഗലം പോലീസ് പിടികൂടിയിട്ടുണ്ട്. മര്‍ദ്ദനത്തില്‍ ചെവിയ്ക്ക് പരിക്കേറ്റ കമല്‍ ആശുപത്രിയില്‍ തുടരുകയാണ്.

ഇന്നലെ വൈകിട്ട് തന്നെ ആക്രമിച്ച വിവ്രം കമല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. തുടര്‍ന്ന് തന്റെ ആശങ്കളും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. കമലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍-

‘തുടങ്ങി സഖാക്കളെ അവര്‍…. നന്ദിയുണ്ട് എന്നെ ജീവനോടെ ഇപ്പോള്‍ ഞാന്‍ ഈ ആശ്രമത്തില്‍ നിന്നും പുറത്തിറങ്ങില്ലെന്ന്. ഒരടി നിങ്ങള്‍ കൊടുത്തു വിട്ടത് കിട്ടി. ബാക്കി 51 വെട്ടുകളേയുള്ളൂ…’

‘അവന്‍ ആര്‍. എസ്. എസ് എന്നു പറയുമ്പോഴും എനിക്കറിയാം നിങ്ങള്‍ കൊടുത്ത ഊര്‍ജ്ജം ഉണ്ടല്ലോ അതാണ് അവന്‍ പറയുന്നത്….
ഞാന്‍ ബീച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റ്.’

‘മിഥുന്‍ എന്ന ചെറുപ്പക്കാരനാണ് എന്നെ ആക്രമിച്ചത്. കൂടെ 6 ഓളം പേരുണ്ടായിരുന്നു. ആഞ്ജനയേനെ തൊഴുതിട്ടാണ് ഞങ്ങള്‍ എന്നും ജോലിക്ക് പോന്നതെന്നും നിന്നെ അടിക്കുന്നത് ധാര്‍മികമായ അവരുടെ കടമയാണെന്നും പറഞ്ഞാണ് അടിച്ചത്. പിന്നെ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ബാഗില്‍ കത്തിയുണ്ടെന്നും ജീവനോടെ പോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് 2 മണിക്കൂറോളം തടഞ്ഞു വച്ചു. മനുസ്മ്യതി കത്തിച്ചതിനാണ് ഉപദ്രവിക്കുന്നതെന്നും പറഞ്ഞു. മോനെ എന്നു വിളിച്ചും അവന്റെ തോളില്‍ കയ്യിട്ടും സ്‌നേഹത്തെ സംസാരിച്ചിട്ടും ആവാം കൊന്നില്ല അവര്‍. ബജ്‌റാംഗ്ദളിന്റെയോ ഹനുമാന്‍ സേനയുടെയോ ആള്‍ക്കാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശികളാണ്. പോലീസ് സ്റ്റേഷനില്‍ അവനോടൊപ്പം വാഹനത്തിലെത്തിയ നിരവധി പേരുണ്ടായിരുന്നു. ആരെയും ഇതിന്റെ പേരില്‍ ജയിലില്‍ ഇടാന്‍ ആഗ്രഹിക്കുന്നില്ല. സ്റ്റേഷനില്‍ വച്ചും അവരെന്നെ ഭീഷണി പെടുത്തുന്നുണ്ടായിരുന്നു. ഒരാള്‍ ജയിലില്‍ പോയാലും നിരവധി പേര്‍ പുറത്തുണ്ടെന്നും ഇനിയും അടിക്കുമെന്നും ഭീഷണി.

കൂടുതല്‍ വിശ്വാസം പോലീസിനെ ആയതു കൊണ്ട് ബാക്കി വിവരങ്ങള്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ അറിയാം.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍