‘ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അച്ഛനും ബധിരനും മൂകനുമായ ചേട്ടനും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്’
താന്‍ കാരണം തന്റെ വീട്ടുകാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് തന്റെ പുസ്തകം കത്തിക്കുകയാണെന്ന് എഴുത്തുകാരന്‍ കമാല്‍ സി ചവറ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കമാല്‍ തന്റെ ബുക്കായ ‘ശ്മശാനങ്ങളുടെ നോട്ടു പുസ്തകം’ പിന്‍വലിക്കുകയാണെന്നും പൊതുജനങ്ങളുടെ മധ്യത്തില്‍ കത്തിക്കുകയാണെന്നും അറിയിച്ചിരക്കുന്നത്. തന്റെ പ്രവര്‍ത്തിയില്‍ എല്ലാവരും ക്ഷമിക്കണമെന്നും കൂടെയുണ്ടാകണമെന്നും കമാല്‍ എഴുതിയിട്ടുണ്ട്.
കമാല്‍ സി-യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
‘ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അച്ഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തി വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജനിച്ച അന്നു മുതല്‍ അവര്‍ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍ . എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപി യും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ്. ഈ ദിവസം വരെയും എന്റെ വീട്ടില്‍ ഇന്റെലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു. വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തരം കൊന്ന് കളയും എന്ന നിലയില്‍ ഫോണ്‍ കോളുകള്‍ വരൂന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല. ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍, ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇറങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്ക്കുന്നു. അതൂ കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീന്‍ ബുക്‌സിനോട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റെന്നാല്‍ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കൂകയാണ് . എഴുത്തുകാരനാവണ്ട എനിക്ക്. മറ്റെന്നാല്‍ വൈകിട്ട് നാലൂ മണിക്ക് കിഡ്‌സന്‍ കോര്‍ണറി ല്‍ വച്ചാവും ഞാനത് ചെയ്യുക. ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കൂന്നു.’