UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്റെയും സുഹൃത്തുക്കളുടെയും കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കമല്‍ സി ചവറ ആശുപത്രിയില്‍ നിരാഹാരം തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് തയ്യാറാവുന്നതു വരെ നിരാഹരം തുടരുമെന്ന് കമല്‍

നോവലില്‍ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ എഴുതുക്കാരന്‍ കമല്‍ സി ചവറ ആശുപത്രിയില്‍ നിരാഹാരം തുടങ്ങി. തന്റെയും കൂടെ നിന്ന ഷഫീക്കിനെതിരെയും, സുദീപിനെതിരെയും, ആശുപത്രിയില്‍ കൂട്ടിരുന്ന നദീയ്‌ക്കെതിരെയും പോലീസ് ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതു വരെ നിരാഹാരം തുടരുമെന്നും കമല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് തയ്യാറാവുന്നതു വരെയും നിരാഹാരം തുടരുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

കമലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍-

‘കൂടെ നിന്നവര്‍ക്ക് നന്ദി. ഷഫീക്കിന്‌സുദീപിനും എതിരേ കേസ്. എന്റെ ബൈ സ്റ്റാന്‍ഡര്‍ നദിയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഞാന്‍ ആശുപത്രിയില്‍ നിരാഹാരം തുടങ്ങി. ഒറ്റയ്‌ക്കെടുത്ത തീരുമാനം ഈ കേസുകള്‍ പിന്‍വലിക്കുന്നത് വരെയും, പിണറായി കേരളത്തിലെ മനുഷ്യവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് തയ്യാറാവുന്നതു വരെയും’

‘നദി ഇന്ന് ചെയ്ത തെറ്റ് എന്നെ വന്ന് കണ്ട് നിര്‍ബന്ധിച്ച് ഭക്ഷണം വാങ്ങാന്‍ പോയപ്പോഴാണ് അറസ്റ്റ്. ഞാന്‍ ആഹാരം വേണ്ടന്ന് തീരുമാനിച്ച . നാളെ എന്നെ ഹാജരാക്കാന്‍ പറഞ്ഞിട്ട് പോലീസ് എന്തിന് മെഡിക്കല്‍ കോളേജില്‍ കറങ്ങി നടക്കുന്നു. പിണറായീ, സര്‍ വന്ന് തിന്നൂ അല്ലെങ്കില്‍ വെടിവച്ചു കൊല്ലൂ.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍