UPDATES

സിനിമാ വാര്‍ത്തകള്‍

ജനങ്ങളെ മനസ്സിലാക്കാനുള്ള കമലിന്റെ ‘പഠനയാത്ര’ കന്യാകുമാരിയില്‍

രാഷ്ട്രീയം പ്രചരിപ്പിക്കുകയോ സംസാരിക്കുകയോ അല്ല യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. തമിഴ് ജനതയുടെ വികാരം മനസിലാക്കുകയാണ് ലക്ഷ്യമെന്നും കമല്‍ ഹാസന്‍

തമിഴ്‌നാട്ടിലെ ജനങ്ങളെ മനസ്സിലാക്കാനുള്ള പഠനയാത്രയാണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപനുമായ കമല്‍ ഹാസന്‍. തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുമായി കന്യാകുമാരിയില്‍ സംസാരിക്കവെയായിരുന്നു കമലിന്റെ പ്രതികരണം. രാഷ്ട്രീയം പ്രചരിപ്പിക്കുകയോ സംസാരിക്കുകയോ അല്ല യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. തമിഴ് ജനതയുടെ വികാരം മനസിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ചയാണ് രാവിലെ കന്യാകുമാരിയിലെ ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു കമല്‍ തന്റെ തെക്കന്‍ മേഖലയിലെ പ്രചാരരണം ആരംഭിച്ചത്. നിരവധി ഇടങ്ങളില്‍ ജനങ്ങളോട് സംവദിച്ച കമലിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിരേറ്റത്.

അതേസമയം ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനാണ് തന്റെ യാത്രയെന്ന് പറയുമ്പോഴും തന്റെ പ്രചാരണ വാഹനത്തില്‍ നിന്നും ഇറങ്ങി ജനങ്ങളോട് സംവദിക്കാന്‍ കമല്‍ ഒരുങ്ങിയില്ലെന്നതും ശ്രദ്ധേയമായി. തൂത്തുക്കുടി, തിരുന്നല്‍വേലി, വിരുതനഗര്‍ എന്നിവിടങ്ങളിലും സന്ദര്‍ശിക്കുന്ന കമല്‍ 18 വരെയാണ് തന്റെ തെക്കന്‍ മേഖലാ പ്രചാരണം നിശ്ചയിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍