UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം ടിയോട് നിര്‍മ്മാല്യം ചിത്രീകരിച്ചതിലെ പകയാണ് സംഘപരിവാറിന്: കമല്‍

തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവത്കരിക്കാന്‍ കഴിയാത്ത ദുഃഖമാണ് സംഘപരിവാറിന്

നിര്‍മ്മാല്യം ചിത്രീകരിച്ചതിലെ പകയും എംടിക്കെതിരായ സംഘപരിവാറിന്റെ വിമര്‍ശനത്തിന് കാരണമാണെന്ന് ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ  കമല്‍. നോട്ട് നിരോധനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച എം.ടി.വാസുദേവന്‍ നായരെ പിന്തുണച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമല്‍.

എംടിക്കെതിരായ സംഘപരിവാറിന്റെ ഭീഷണികള്‍ കേരളത്തിന് നാണക്കേടാണ്. നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചു എന്നതാണ് എംടിക്കെതിരായ കുറ്റമായി ഇവര്‍ കാണുന്നത്. തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവത്കരിക്കാന്‍ കഴിയാത്ത ദുഃഖമാണ് സംഘപരിവാറിനെന്നും കമല്‍ പറഞ്ഞു.

തന്നെ മുസ്ലീമായി മാത്രം കണ്ടതില്‍ ദുഃഖമുണ്ട്. ദേശീയതയും ദേശ സ്നേഹവും ഒരു കൂട്ടര്‍ക്ക് മാത്രമായി ചുരുക്കുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യം. തനിക്കുനേരെയും സംഘപരിവാറിന്റെ ഇത്തരം ഭീഷണികള്‍ നേരത്തെ ഉണ്ടായിരുന്നതായും കമല്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍