UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സച്ചിനേക്കാളും പ്രതിഭ കാംബ്ലിക്ക്: കപില്‍ദേവ്

അഴിമുഖം പ്രതിനിധി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും അദ്ദേഹത്തോടൊപ്പം സ്‌കൂള്‍ തലം മുതല്‍ ഒരുമിച്ച് കളിക്കുകയും പിന്നീട് ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കുകയും ചെയ്ത വിനോദ് കാംബ്ലിയേയും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് പതിവാണ്. സച്ചിനെ മഹാനായ കളിക്കാരനായി വാഴ്ത്തുമ്പോഴും കാംബ്ലിയെ കുറിച്ച് പറയുമ്പോള്‍ സ്വയം നശിച്ച പ്രതിഭയെന്നാകും എല്ലാവരും പറയുക. ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിതന്ന കപില്‍ദേവും ഇതേ അഭിപ്രായക്കാരനാണ്.

സച്ചിനെക്കാള്‍ കൂടുതല്‍ പ്രതിഭയുണ്ടായിരുന്നത് വിനോദ് കാംബ്ലിക്കാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കായിക രംഗത്ത് മികവ് പ്രകടിപ്പിച്ചവരുടെ മാതാപിതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ പറഞ്ഞു. പൂനെയിലാണ് ചടങ്ങ് നടന്നത്.

ഒരു കായിക താരത്തിന്റെ കരിയറില്‍ നല്ലൊരു കുടുംബ പശ്ചാത്തലം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കപില്‍ ഊന്നിപ്പറഞ്ഞു. പ്രതിഭകളെ താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ഒരു പിന്തുണ ആവശ്യമായുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബം, സുഹൃത്തുക്കള്‍ എല്ലാം സച്ചിനില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു കാംബ്ലിയുടേത്. എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ പിന്നീട് കണ്ടു. സച്ചിന്‍ 24 വര്‍ഷം ക്രിക്കറ്റ് കളിച്ചു. കാംബ്ലിയാകട്ടെ കരിയറിലെ തുടക്കത്തില്‍ വിജയം കൊയ്തശേഷം പിന്നീട് അപ്രത്യക്ഷനായിയെന്ന് കപില്‍ ഓര്‍മ്മിപ്പിച്ചു.

ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, ടെന്നീസ് താരം സാനിയ മിര്‍സ, മുന്‍ ഹോക്കി ക്യാപ്റ്റന്‍ ധന്‍രാജ് പിള്ള, നിലവിലെ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരുടെ മാതാപിതാക്കളെ പൂനെ അന്താരാഷ്ട്ര സ്‌പോര്‍സ് എക്‌സ്‌പോയില്‍ ആദരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍