വിവരാവകാശ നിയമത്തിന് കീഴില്‍ വരുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടതാണെന്നും ചിലത് മാത്രം വെളിപ്പെടുത്തില്ലെന്ന നിലപാട് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാം വിവരാവകാശ നിയമ പ്രകാരം പുറത്ത് വിടാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‌റെ പ്രസ്താവനയെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിവരാവകാശ നിയമത്തിന് കീഴില്‍ വരുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടതാണെന്നും ചിലത് മാത്രം വെളിപ്പെടുത്തില്ലെന്ന നിലപാട് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അത് വിവരാവകാശ പരിധിയില്‍ വരാന്‍ പാടില്ലെന്ന് ആര് പറഞ്ഞാലും അത് അംഗീകരിക്കാനാവില്ലെന്ന് കാനം തുറന്നടിച്ചു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാനം ഇക്കാര്യം പറഞ്ഞത്.
രാജ്യസുരക്ഷ അടക്കമുള്ള കാര്യങ്ങളാണ് വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്ന് കാനം ചൂണ്ടിക്കാട്ടി. പുതുതായി എന്തെങ്കിലും വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സിപിഐ ഉന്നയിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് നിലപാട്. കേന്ദ്ര വിവരാവകാശ നിയമം എല്ലാവര്‍ക്കും ബാധകമാണ്. ബ്രിട്ടീഷുകാരുടെ കാലത്തെ ഔദ്യോഗിക രഹസ്യനിയമം പോലുള്ളവ കൊണ്ടുവരാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. ഭരണ സംവിധാനം സുതാര്യവും അഴിമതി മുക്തവുമാക്കാനാണ് വിവരാവകാശ നിയമം ലക്ഷ്യമിടുന്നത്. അത് അട്ടിമറിക്കാനുള്ള നീക്കം ശരിയല്ല. അതേസമയം ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് നിലപാട് പുനപരിശോധിക്കാന്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അതിന്‌റെ ആവശ്യമില്ലെന്നും രാജ്യത്ത് നിലവിലുള്ള നിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ടെന്നും കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.