UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാറില്‍ പൊളിച്ചത് ത്യാഗത്തിന്റെ കുരിശല്ല, കയ്യേറ്റത്തിന്റെ കുരിശ്: കാനം രാജേന്ദ്രന്‍

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജെസിബി വേണ്ടെന്നും പകരം നിശ്ചയനാര്‍ഢ്യം മതിയെന്നും കാനം

മൂന്നാറില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയത് ക്രിസ്തുവിന്റെ ത്യാഗത്തിന്റെ കുരിശല്ലെന്നും കയ്യേറ്റത്തിന്റെ കുരിശാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജെസിബി വേണ്ടെന്നും പകരം നിശ്ചയനാര്‍ഢ്യം മതിയെന്നും അദ്ദേഹം പറഞ്ഞു.

റവന്യു ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ ഭൂമി കയ്യേറിയ വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിന്റെ തീരുമാനവും ഒരു തരത്തിലും കയ്യേറ്റം അനുവദിക്കില്ലെന്നായിരുന്നു. നടപടികളുമായി മുന്നോട്ട് പോകും. സ്ഥലം കയ്യേറി കുരിശ് സ്ഥാപിച്ചത് മൂന്നാറിലെ ഏറ്റവും വലിയ കയ്യേറ്റക്കാരില്‍ ഒരാളാണ്. ആ കയ്യേറ്റം ഒഴിപ്പിച്ചു. ഇനിയും കുരിശ് സ്ഥാപിച്ചാല്‍ അത് അപ്പോള്‍ ആലോചിക്കും മന്ത്രി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍