UPDATES

എഡിറ്റര്‍

സ്വച്ഛ് ഭാരത് അഭിയാനു വേണ്ടി ലക്ഷ്മീ ദേവി; പരസ്യം വിവാദത്തില്‍

Avatar

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പുറത്തിറങ്ങിയ പുതിയ പരസ്യം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

വൃത്തിയില്ലാത്ത ഇടങ്ങളില്‍ ലക്ഷ്മീ ദേവി ഇരിക്കില്ലെന്നും  വൃത്തിയുള്ള സ്ഥലം തേടി പോകുമെന്നുമാണ് പരസ്യത്തില്‍ക്കൂടി ജനങ്ങളെ അറിയിച്ചിരിക്കുന്നത്. രണ്ടു തരത്തിലുള്ള വിമര്‍ശമാണ് ഈ പരസ്യം ഇപ്പോള്‍ നേരിടുന്നത്. പരസ്യം ഹൈന്ദവവത്കരിക്കാനുള്ള ശ്രമം ആണ് നടന്നിരിക്കുന്നത് എന്നതാണ് ഒന്ന്. രണ്ടാമത്തേത് കൈകളില്‍ നിധികുംഭവും, താമരപ്പൂവുമായി ലക്ഷ്മി ദേവി ബൈക്കില്‍ ലിഫ്റ്റും വാങ്ങി വൃത്തിയുള്ളിടത്തേക്ക് പോകുന്നത് ഹിന്ദുക്കളുടെ ഇടയിലും വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്.

കങ്കണ റണാവത് ആണ് ലക്ഷ്‌മി ദേവിയായി പരസ്യത്തില്‍ എത്തുന്നത്. ഇഷ കോപ്പികര്‍, രവി കിസ്സന്‍, ഓംകാര്‍ കപൂര്‍ തുടങ്ങിയ താരങ്ങളും പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്.

പരസ്യ വീഡിയോ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍