UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ കുമാറിനു നേരെ കയ്യേറ്റം

അഴിമുഖം പ്രതിനിധി

ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനുനേരെ കാമ്പസിനകത്ത് വച്ച് കയ്യേറ്റം. പുറത്തു നിന്നുവന്ന രണ്ടുപേരാണ് കനയ്യയെ കയ്യേറ്റം ചെയ്തത്. ഇവരിലൊരാള്‍ ഗാസിയാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വികാസ് ചൗധരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂട്ടത്തിലുണ്ടായിരുന്നയാളുടെ പേര് നന്ദ് കുമാര്‍ എന്നാണെന്നും പറയുന്നു. ഇവരെ രണ്ടുപേരെയും മറ്റു വിദ്യാര്‍ത്ഥികളും സുരക്ഷ ജീവനക്കാരും ചേര്‍ന്ന് പിടികൂടി. എന്നാല്‍ ഈ സംഭവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കനയ്യ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു. കനയ്യയെ വധിക്കുന്നവര്‍ പൂര്‍വാഞ്ചല്‍ സേനയും കനയ്യയുടെ നാവറക്കുന്നവര്‍ക്ക് യുവമോര്‍ച്ച നേതാവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് കനയ്യയക്കുനേരെ കയ്യേറ്റം ഉണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍