UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് കനയ്യക്കെതിരെ നടപടിയെടുത്തിരുന്നുവെന്ന് ആരോപണം

അഴിമുഖം പ്രതിനിധി

ഒരു വനിതയോട് അപമര്യാദയായി പെരുമാറിയതിന്‌ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യക്ക് എതിരെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍വകലാശാല നടപടിയെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍. കനയ്യ പൊതു സ്ഥലത്ത് മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കനയ്യ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അവര്‍ സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റല്ലായിരുന്ന കനയ്യക്ക് എതിരെ നടപടി സ്വീകരിച്ചത്. 

കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തെ കുറിച്ച് വിവരിച്ചു കൊണ്ട് ജെഎന്‍യുവില്‍ മുന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കംലേഷ് പരമേശ്വരി എന്ന യുവതി തുറന്ന കത്തെഴുതിയിരുന്നു. കനയ്യയ്ക്ക് ജാമ്യം ലഭിച്ച് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തു വന്നതിന്റെ പിറ്റേദിവസമാണ് അവര്‍ കത്തെഴുതിയത്. ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപികയായ കമലേഷ് നര്‍വാനയാണ് തുറന്ന കത്തെഴുതിയിരിക്കുന്നത്. സ്ത്രീയുടെ അന്തസ്സിനെ കുറിച്ച് സംസാരിക്കാനുള്ള കനയ്യയുടെ യോഗ്യതയെ അവര്‍ കത്തില്‍ ചോദ്യം ചെയ്യുന്നു. കൂടാതെ കനയ്യയെ വ്യാജ വിപ്ലവകാരിയെന്നും അവര്‍ വിളിക്കുന്നു. 

എന്നാല്‍ കനയ്യയുടെ സംഘടനയായ എ ഐ എസ് എഫ് ആരോപണം നിഷേധിച്ചു. കനയ്യ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഈ വിഷയം പുറത്തു വന്ന സമയത്തേയും അവര്‍ ചോദ്യം ചെയ്തു. പൊതു സ്ഥലത്ത് മൂത്രം ഒഴിച്ചതിനെ കുറിച്ചുള്ള പരാതിയുള്ളതായി സംഘടന സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16-ന് സ്വീകരിച്ച നടപടി ഉത്തരവിന്റെ പകര്‍പ്പ് എബിവിപി പ്രവര്‍ത്തകര്‍ സര്‍വകലാശാലയില്‍ വിതരണം ചെയ്തു. മുന്‍ വിദ്യാര്‍ത്ഥിനിയോട് കനയ്യ അപമര്യാദയായി പെരുമാറിയെന്നും അവരെ ഭീഷണിപ്പെടുത്തിയെന്നും സര്‍വകലാശാല കണ്ടെത്തിയതായി ഈ പകര്‍പ്പില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍