UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എബിവിപി പ്രതിഷേധം: കനയ്യയുടെ അലിഗഢ് സന്ദര്‍ശനം റദ്ദാക്കി

അഴിമുഖം പ്രതിനിധി

ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടേയും മറ്റും ഹിന്ദുത്വ സംഘടനകളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാറിന്റെ അലിഗഢ് മുസ്ലിം സര്‍വകലാശാല സന്ദര്‍ശനം റദ്ദാക്കി. അടുത്തമാസം രണ്ടിനാണ് സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

സിപിഐഎംഎല്ലിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ ഐ എസ് എയുടെ ആഭിമുഖ്യത്തില്‍ ദേശീയതയെ കുറിച്ച് നടത്തുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് കനയ്യ എത്താനിരുന്നത്.

സര്‍വകലാശാലയെ ലക്ഷ്യമിട്ട് വലതുപക്ഷ സംഘടനകള്‍ വിവാദമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ അത്തരമൊരു സാഹചര്യം ഒഴിവാക്കണമെന്ന് സംഘാടകരോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

കനയ്യയുടെ സന്ദര്‍ശനം തീരുമാനിച്ചതിനെ തുടര്‍ന്ന് എബിവിപിയും മറ്റു ഹിന്ദുത്വ സംഘടനകളും അലിഗഢിനെ ലക്ഷ്യമിട്ടു തുടങ്ങിയതിനാല്‍ കണ്‍വെന്‍ഷന്‍ റദ്ദാക്കുന്നതായി ഐസയുടെ അലിഗഢിലെ കണ്‍വീനര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍