UPDATES

ഹിന്ദു തീവ്രവാദികളുടെ ഭീഷണി നേരിട്ടിരുന്ന കന്നഡ എഴുത്തുകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു

അഴിമുഖം പ്രതിനിധി

വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുക്കുകയും അതുവഴി ഹിന്ദു തീവ്രവാദ സംഘടനകളുടെ ഭീഷണിയ്ക്ക് വിധേയനാവുകയും ചെയ്ത കന്നഡ എഴുത്തുകാരനും കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പണ്ഡിതനുമായ ഡോ.എം.എം കല്‍ബുര്‍ഗി (76) വെടിയേറ്റു മരിച്ചു.

ഇന്നു രാവിലെ 8.40 ന് കല്യാണ്‍ നഗറിലുള്ള വീടിനുള്ളില്‍ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. അക്രമികള്‍ വീട്ടില്‍ കടന്നു വെടിവയ്ക്കുകയായിരുന്നു. നെഞ്ചിന് വെടിയേറ്റ അദ്ദേഹത്തെ അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അച്ഛനെ ആക്രമിച്ചതെന്ന് കല്‍ബുര്‍ഗിയുടെ മകള്‍ പറഞ്ഞു. 

2006ല്‍ മാര്‍ഗ്ഗ4 എന്ന പ്രബന്ധത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡ്, പമ്പാ അവാര്‍ഡ്, യക്ഷഗാന അവാര്‍ഡ്, നിരുപതുംഗ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

കല്‍ബുര്‍ഗിയ്ക്ക് നേരെ ഭീഷണി മുഴക്കിയിരുന്ന ഹിന്ദു തീവ്രവാദ സംഘടനകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇവരില്‍ ആരെങ്കിലുമാകാം കല്‍ബുര്‍ഗിയുടെ ജീവനെടുത്തിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍