UPDATES

കണ്ണൂര്‍ ജില്ലയില്‍ ഈ വര്‍ഷം 1272 വാഹനപകടങ്ങള്‍; റോഡില്‍ പൊലിഞ്ഞത് 369 ജീവനുകള്‍

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ ജില്ലയില്‍ ഈ വര്‍ഷം മാത്രം 1272 വാഹനപകടങ്ങള്‍ നടന്നു. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ 1272 വാഹനപകടങ്ങള്‍ നടന്നതില്‍ 369 പേര്‍ മരണമടയുകയും 4067 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കണ്ണൂരില്‍ ഇന്നലെ നടന്ന വാഹനപകടത്തില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്.

കണ്ണൂര്‍ താഴെചൊവ്വയില്‍ അച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ഥിനി ആതിര(19) ബസിടിച്ച് മരിച്ചിരുന്നു. കൂടാതെ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ ചക്രം ഊരി തെറിച്ച് ഫാത്തിമത്തുല്‍ ഹന്ന എന്ന എട്ടുവയസുകാരിയും മരിച്ചു.

ജില്ലയിലെ പല വാഹനപകടങ്ങളിലെയും കാരണകാരില്‍ മുന്‍പന്തിയിലുള്ളത് നിയമങ്ങള്‍ പാലിക്കാതെ അമിതവേഗതയില്‍ പായുന്ന സ്വകാര്യബസുകളാണ്. പല സ്വകാര്യ ബസുകള്‍ക്കും മതിയായ രേഖകളോ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലയെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ ദിവസം നടന്ന വാഹനപകടങ്ങളില്‍ നാട്ടുകാരുടെ രോക്ഷം അധികൃതരുടെ നേരെയായിരുന്നു.

കാരണം ശരിയായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളായിരുന്നു അപകടം നടത്തിയത്. വാഹനങ്ങള്‍ക്ക മതിയായ രേഖകളുണ്ടോയെന്ന് പരിശോധിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് താഴെചൊവ്വയില്‍ ഉപരോധം നടത്തിയ ആളുകള്‍ പറയുന്നത്.

താഴെചൊവ്വയില്‍ അപകടമുണ്ടാക്കിയ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ബസിന്റെ എമര്‍ജന്‍സി വാതില്‍ തകര്‍ക്കാനാവുന്ന ഗ്ലാസിന് പകരം ലോഹഷീറ്റായിരുന്നു ഘടിപ്പിച്ചിരുന്നത്. അതെപ്പോലെ പല ബസുകളിലെ ഡ്രൈവറുമാരും മൊബൈലില്‍ സംസാരിച്ചും നിയമങ്ങള്‍ പാലിക്കാതെയുമാണ് വാഹനമോടിക്കുന്നത്. ഇനി ഒരു വലിയ ദുരന്തമുണ്ടായാല്‍ മാത്രമെ അധികൃതര്‍ ഈക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുകയുള്ളോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍