UPDATES

കണ്ണൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വിമതന്‍

അഴിമുഖം പ്രതിനിധി

ഏറെ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ അനുയയിപ്പിക്കാനായില്ല. ഇതേതുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ രാഗേഷ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. സ്ഥാനങ്ങളൊന്നും സ്വീകരിക്കാതെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് രാഗേഷിന്റെ തീരുമാനം. ഇന്നലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിച്ചിട്ടു കൊണ്ടാണ് എല്‍ഡിഎഫ് ഇന്നലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നത്. എങ്കിലും അവസാന നിമിഷം വരെ പിന്തുണയുടെ വാതില്‍ കോണ്‍ഗ്രസിനായി തുറന്നിട്ടു കൊണ്ടാണ് രാഗേഷ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുമ്പോള്‍ സുമാ ബാലകൃഷ്ണന്റെ പേര് യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടെങ്കില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്യുമെന്നാണ് രാഗേഷിന്റെ നിലപാട്.

രാഗേഷിന്റെ പിന്തുണ ഉറപ്പിക്കാന്‍ മന്ത്രി കെസി ജോസഫിന്റെ നേതൃത്വത്തില്‍ കെപിസിസി ഉപസമിതി ചര്‍ച്ച നടത്തിയെങ്കിലും ശ്രമം ഫലം കണ്ടില്ല. കണ്ണൂര്‍ ഡിസിസിയിലെ നേതൃമാറ്റം, ഡെപ്യൂട്ടി മേയര്‍ സ്ഥാനം, സുമാ ബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥി ആക്കാതിരിക്കുക തുടങ്ങിയ രാഗേഷിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു ഉപസമിതിയുടെ തീരുമാനം. മാരത്തോണ്‍ ചര്‍ച്ചകളാണ് ഇന്നലേയും ഇന്ന് രാവിലേയും നടന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം വിട്ടു നല്‍കാന്‍ മുസ്ലിംലീഗും തയ്യാറായില്ല. ഡെപ്യൂട്ടി സ്ഥാനം ഒഴികെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കെസി ജോസഫ് പറഞ്ഞു. എന്നാല്‍ സുമാ ബാലകൃഷ്ണനെ മാറ്റണമെന്ന ആവശ്യം ഇന്ന് രാവിലെയാണ് ഉന്നയിച്ചതെന്നും അത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍