UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തു

സമീപ പ്രദേശങ്ങളിലെ കടകളിലും വീടുകളിലും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് കാര്‍ കണ്ടെത്തിയത്

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തു. രാമന്തളി സ്വദേശിയുടെ കാറാണ് പിടിച്ചെടുത്തത്.

കാറുടമയും ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. കൊലപാതക സംഘം ഉപയോഗിച്ച കാറാണ് ഇതെന്നാണ് കരുതപ്പെടുന്നത്. തളിപ്പറമ്പ് സിഐ പികെ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ഇതുകൂടാതെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചതായാണ് അറിയുന്നത്. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന തുടരുകയാണ്.

സംഭവ ദിവസം മുട്ടം ടൗണിലൂടെ കടന്നുപോയ കാറുകളുടെ ലിസ്റ്റ് പോലീസ് ശേഖരിച്ചിരുന്നു. ഇകതില്‍ നിന്നാണ് സംശയത്തിലുള്ള ഇന്നോവ കാര്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ തന്നെ കാര്‍ പോലീസിന്റെ പൂര്‍ണ നിരീക്ഷണത്തിലായിരുന്നു. ഉടമയുടെ വീട്ടില്‍ നിന്നാണ് പോലീസ് കാര്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ അന്നത്തെ ദിവസം കാര്‍ ഉപയോഗിച്ചവരെക്കുറിച്ചും കാറിലുണ്ടായിരുന്നവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. സമീപ പ്രദേശങ്ങളിലെ കടകളിലും വീടുകളിലും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് കാര്‍ കണ്ടെത്തിയത്.

അതേസമയം ഇന്നലെ നടന്ന ബിജെപി ഹര്‍ത്താലിനിടെ ആംബുലന്‍സിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പണിമുടക്കുകയായിരുന്നു. പയ്യന്നൂരില്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് ഉച്ചവരെയാണ് പണിമുടക്കെങ്കിലും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ സേവനം മുടക്കില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍