UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഎംഎസ് പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകനെ കൊന്നതിന്റെ വിരോധം; മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയവിരോധം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കെ മുരളീധരന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയത് പത്തോളം പേര്‍ ചേര്‍ന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ വിരോധം തീര്‍ക്കാനാണ് ബിഎംഎസ് പ്രവര്‍ത്തകനായ പി കെ രാമചന്ദ്രനെ കൊലപ്പെടുത്തിയത്. പൊലീസിന്റെ ഇടപെടലുകൊണ്ട് ഇപ്പോള്‍ സ്ഥലത്ത് സ്ഥിതി ശാന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച രാത്രിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പയ്യന്നൂരില്‍ രണ്ടു പാര്‍ട്ടിയില്‍പ്പെട്ട രണ്ടുപേര്‍ കൊലചെയ്യപ്പെട്ടത്. സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ടതിനു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബിഎംഎസ് പ്രവര്‍ത്തകനെ വീട്ടില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍