പുതുവത്സരഘോഷത്തില് പങ്കെടുത്ത് മടങ്ങിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്
കണ്ണൂരില്‍ ആക്രമണം തുടര്‍കഥയാകുന്നു. പുതുവത്സരഘോഷത്തില് പങ്കെടുത്ത് മടങ്ങിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വിന്, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാനൂരിലെ ചെണ്ടയാടില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.