ന്യായീകരിക്കാന്‍ തക്കവണ്ണമുള്ള കാര്യമല്ല ബിജെപി നടത്തിയിരിക്കുന്നതെന്ന് പി ജയരാജന്
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യോഗത്തിന് നേരെയുണ്ടായ ബോംബേറ് ആസൂത്രിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്. ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടുള്ള വളരെ ആസ്രൂതിതമായിട്ടാണ് യോഗത്തിന് നേരെ ബോംബേറുണ്ടായിട്ടുള്ളത്. ആര്‍എസ്എസ് ക്രിമിനലുകളുടെ ഗൂഡാലോചനയുടെ ഭാഗമാണ് ബോംബേറ്. ഇതിനെ ശക്തമായി അപലപ്പിക്കുന്നുവെന്നും പറഞ്ഞ പി ജയരാജന് ന്യായീകരിക്കാന്‍ തക്കവണ്ണമുള്ള കാര്യമല്ല ബിജെപി നടത്തിയിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിക്ക് സമീപമായിരുന്നു ബോംബേറ് ഉണ്ടായത്. തലശ്ശേരി കോടിയേരി നങ്ങാരത്ത് പീടികയിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റു. കൊടിയേരിയിലെ സിപിഎം പ്രവര്ത്തകന് ജിതേഷിന്റെ രക്തസാക്ഷി അനുസ്മരണ യോഗത്തിനിടെ യാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്.