UPDATES

വിദേശം

ഇന്ത്യക്കാരന്റെ കൊല; ട്രംപിന്റെയും മോദിയുടെയും മൌനം സൂചിപ്പിക്കുന്നത്

ഓര്‍ലാന്റോ നിശക്ലബില്‍ നടന്ന കൂട്ടക്കൊലയെ അപലപിക്കാന്‍ കാണിച്ച വ്യഗ്രതയൊന്നും കാന്‍സാസ് വെടിവെപ്പില്‍ മോദി കാണിച്ചില്ല

ആനീ ഗോവന്‍

വിദ്വേഷ കൊലപാതകത്തിന്റെ പേരില്‍ എഫ്ബിഐ കേസ് രജിസ്റ്റര്‍ ചെയ്ത കാന്‍സാസ് വെടിവെപ്പിനെ ഒടുവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. നയങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും വിദ്വേഷത്തെയും ഹീനകൃത്യങ്ങളെ എല്ലാക്കാലത്തും അപലപിച്ചുട്ടുള്ള രാജ്യമാണ് അമേരിക്കയെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. വംശീയമായി പ്രചോദിപ്പിക്കപ്പെട്ട ഹീനകൃത്യം എന്ന് നേരത്തെ വൈറ്റ് ഹൗസ് കാന്‍സാസ് വെടിവെപ്പിനെ വിശേഷിപ്പിച്ചിരുന്നു. സംഭവത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വയര്‍ എഞ്ചിനീയറായ ശ്രീനിവാസ് കുച്ചിഹോട്ട്‌ല കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും പ്രതികരണം വൈകിയത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഒടുവില്‍, ഏറ്റവും ഒടുവില്‍ മാത്രമാണ് ട്രംപ് പ്രതികരിച്ചതെന്ന് എഴുത്തുകാരനായ ആനന്ദ് ഗിരിധരദാസ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ പ്രതികരണം വൈകിയതിനെ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യയിലെ മുന്‍ യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ്മയും തെക്ക്, മധ്യ ഏഷ്യയിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന നിഷ ബിസ്വാളും വിമര്‍ശിച്ചത്. വെടിവെപ്പിനെ അപലപിച്ചതിലൂടെ ശരിയായ കാര്യമാണ് പ്രസിഡന്റ് ചെയ്തതെങ്കിലും ‘വിദ്വേഷത്തെ ആളിക്കത്തിക്കുന്ന പ്രസ്താവനകളും നയങ്ങളും തിരുത്തുക’ കൂടി ചെയ്യണമെന്ന് നിഷ ബിസ്വാള്‍ ട്വീറ്റ് ചെയ്തു.

പാരീസിലും ഫ്‌ളോറിഡയിലും നടന്ന് ഭീകരാക്രമണങ്ങളെ ഉടനടി അപലപിക്കുകയും എന്നാല്‍ കാനഡയിലെ മുസ്ലീം പള്ളിയില്‍ നടന്ന വലതുതീവ്രവാദി ആക്രമണത്തെ കുറിച്ച് പ്രതികരിക്കാതിരിക്കുകയും ചെയ്ത ട്രംപിന്റെ കാന്‍സാസ് വിഷയത്തിലുള്ള മൗനം അര്‍ത്ഥവത്താണെന്ന് എഴുത്തുകാരനായ സുധീപ് റോയ് ചൂണ്ടിക്കാണിച്ചു.

അന്തരിച്ച ശ്രീനിവാസിന്റെ മൃതദേഹം ചൊവ്വാഴ്ച ജന്മനാടായ ഹൈദരാബാദില്‍ സംസ്‌കരിച്ചു. സമീപകാലങ്ങളില്‍ ഉയര്‍ന്നു വരുന്ന വംശീയ വിദ്വേഷ പ്രചാരണങ്ങള്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ വലിയ ഭീതിയാണ് വിതച്ചിട്ടുള്ളത്. എന്നാല്‍ വിഷയം ഏറ്റെടുക്കാനും അപലപിക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഓര്‍ലാന്റോ നിശക്ലബില്‍ നടന്ന കൂട്ടക്കൊലയെ അപലപിക്കാന്‍ കാണിച്ച വ്യഗ്രതയൊന്നും കാന്‍സാസ് വെടിവെപ്പില്‍ മോദി കാണിച്ചില്ല എന്നതും സംശയം ജനിപ്പിക്കുന്നുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടുപോലും മോദി മൗനം പാലിക്കുകയാണെന്ന് ഡയ്‌ലിഒ വെബ്‌സൈറ്റ് ആരോപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് സമാനമായ സംഭവമാണ് കാന്‍സാസില്‍ സംഭവിച്ചത് എന്നതിനാലാണോ മോദി മൗനംപാലിക്കുന്നത് എന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു.

ബീഫ് സൂക്ഷിച്ചു എന്ന ആക്ഷേപത്തിന്റെ പേരില്‍ വലതു തീവ്രവാദികള്‍ ഒരു മനുഷ്യനെ തല്ലിക്കൊന്നതും കോളേജ് കാമ്പസുകളില്‍ നടക്കുന്ന വിദ്വേഷ ആക്രമണങ്ങളും സമാന സംഭവങ്ങളാണെന്ന് ഡയ്‌ലിഒ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍