UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെളുത്തുള്ളി കര്‍ഷകരുടെ നിറം മങ്ങിയ ജീവിതം കാന്തല്ലൂരിലെ വെളുത്തുള്ളിയുടെ നിറം അത്ര വെളുപ്പല്ല കാന്തല്ലൂരിലെ വെളുത്തുള്ളിയുടെ നിറം അത്ര വെളുപ്പല്ല

ടീം അഴിമുഖം

ടീം അഴിമുഖം

സന്ദീപ് വെള്ളാരംകുന്ന്‌

കേരളത്തിന്റെ സ്വന്തം മലനിരകളില്‍ ഉല്‍പ്പാദിപ്പിക്കുന്നതും എന്നാല്‍ കേരളത്തിനു വേണ്ടാത്തതുമായ ഒന്നാണ് കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വെളുത്തുള്ളി. വെളുത്തുള്ളിക്കു വെള്ള നിറമാണെങ്കിലും ഇത് ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരുടെ ജീവിതം അത്ര വെളുത്തിട്ടൊന്നുമല്ല. ഇടനിലക്കാരും തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാരും കൂടി ഞെരുക്കുമ്പോള്‍ ഇവിടത്തെ കര്‍ഷകരുടെ ജീവിതത്തിന് നിറമുണ്ടാകുന്നതെങ്ങനെ. ശീതകാല പച്ചക്കറിത്തോട്ടങ്ങളുടെയും പഴത്തോട്ടങ്ങളുടെയും നാടെന്നറിയപ്പെടുന്ന കാന്തല്ലൂര്‍, വട്ടവട മേഖലകള്‍ യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷിയാല്‍ മൂടപ്പെടുമ്പോള്‍ ചില തുരുത്തുകളില്‍ പച്ചക്കറി കൃഷി ഉപജീവനമാര്‍മായി മുന്നോട്ടു കൊണ്ടുപോകുന്ന നിരവധി കര്‍ഷകരാണുള്ളത്. ഇങ്ങനെ കൃഷി ചെയ്യുന്നവയില്‍ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി കൃഷി. മൂന്നു മാസം കൊണ്ടു പാകമാകുന്നതും മികച്ച വരുമാനം ലഭിക്കുന്നതുമായ ഒന്നായതിനാലാണ് കര്‍ഷകര്‍ ഇപ്പോഴും വെളുത്തുള്ളി കൃഷിയെ കൈവിടാതെ കൊണ്ടു നടക്കുന്നതും.

ഏറ്റവും കൂടുതല്‍ ഔഷധ മൂല്യവും ഗുണമേന്മയും ഉള്ളതാണു കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ കൃഷി ചെയ്യുന്ന വെളുത്തുള്ളി. പക്ഷേ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതാണെങ്കിലും കേരളത്തിനു വേണ്ടായെന്നതാണ് വെളുത്തുള്ളി കര്‍ഷകരെ തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാരുടെ അടിമകളാക്കാന്‍ കാരണം. കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ നിന്നു ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിക്കുന്നുണ്ടെങ്കിലും വെളുത്തുള്ളി സംഭരിക്കാന്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതു ഗുണമേന്മയുള്ള ഉല്‍പ്പന്നമാണെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ പറയുന്ന വിലയ്ക്കു വെളുത്തുള്ളി നല്‍കേണ്ടി വരുന്ന അവസ്ഥയിലാണ് ഇവിടത്തെ കര്‍ഷകര്‍. തമിഴ്‌നാട്ടിലെ വടുകപ്പെട്ടിയിലേക്കാണ് കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ നിന്നുള്ള വെളുത്തുള്ളി പോകുന്നത്. ഇവിടെ നിന്നു കയറ്റുമതിയായും മറ്റും വില്‍ക്കുകയാണു പതിവ്. “നിലവില്‍ വെളുത്തുള്ളി കൃഷിയില്‍ തങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി വിപണിയുടെ അഭാവമാണെന്ന് വെളുത്തുള്ളി കര്‍ഷകനായ പൊന്‍രാജ് പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ വെളുത്തുള്ളി വാങ്ങുമെങ്കിലും അവര്‍ പറയുന്ന വിലയ്ക്കു നല്‍കേണ്ടി വരും. വേറെ ബദല്‍ വിപണന സാധ്യതകളില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാര്‍ക്കു തന്നെ നല്‍കേണ്ടി വരുന്ന ഗതികേടിലാണു ഞങ്ങളിപ്പോള്‍,” പൊന്‍ രാജ് പറയുന്നു.

മറ്റൊരു വെളുത്തുള്ളി കര്‍ഷകനായ പളനിക്കും പറയാനുള്ളത് തമിഴ്‌നാട്ടിലെ കച്ചവടക്കാരുടെ ചൂഷണത്തെക്കുറിച്ചാണ്. കേരളത്തില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വെളുത്തുള്ളിക്ക് വിപണി തീരെ കുറവാണ്. ഇവിടത്തെ വെളുത്തുള്ളിയുടെ ഔഷധമൂല്യം അറിയാവുന്ന ചില ആയുര്‍വേദ മരുന്നു കമ്പനികള്‍ മാത്രം സ്ഥിരമായി ഇവിടെ നിന്നു വെളുത്തുള്ളി വാങ്ങാറുണ്ട്. ബാക്കി തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ക്കു വില്‍ക്കേണ്ടി വരുന്നതിനാല്‍ പത്തും ഇരുപതും രൂപ കുറച്ചാണ് കച്ചവടക്കാര്‍ വാങ്ങുക, നമുക്ക് വേറെ വില്‍ക്കാന്‍ സാധ്യതയില്ലെന്നറിയാവുന്നതിനാല്‍ കച്ചവടക്കാര്‍ ചൂഷണം ചെയ്യുകയാണ്. മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഞങ്ങള്‍ക്കിതല്ലാതെ വേറെ വഴിയില്ല. പളനി കൂട്ടിച്ചേര്‍ക്കുന്നു. കാന്തല്ലൂരിലും വട്ടവടയിലും മികച്ച ഗുണമേന്മയും ഓയില്‍ അടങ്ങിയിട്ടുള്ളതുമായ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ വില്‍ക്കുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വലിപ്പം കൂടിയ ചൈനാ വെളുത്തുള്ളിയെന്നറിയപ്പെടുന്ന ഇനമാണ്. കാഴ്ചയില്‍ നല്ല നിറവും വലിപ്പവും ഉണ്ടെങ്കിലും ഗുണമേന്മയില്‍ കാന്തല്ലൂര്‍ വെളുത്തുള്ളിയുടെ പാതിയില്‍ താഴെ മാത്രമേ ഇതു വരികയുള്ളൂ. കിലോയ്ക്ക് 60 രൂപ മുതല്‍ ഇത്തരം വെളുത്തുള്ളി വിപണിയില്‍ ലഭിക്കുന്നുമുണ്ട്.

നിലവില്‍ കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വെളുത്തുള്ളി ഹോര്‍ട്ടികോര്‍പ്പിനു സംഭരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ ഹരികൃഷ്ണന്‍ പറയുന്നു. “കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ച വെളുത്തുള്ളി ഉണക്കാന്‍ നമുക്കു നിലവില്‍ സാഹചര്യം ഇല്ലാത്തതിനാലാണ് ഇതുവരെ സംഭരണം ആരംഭിക്കാന്‍ കഴിയാത്തത്. ഇതോടൊപ്പം മറ്റൊന്നുകൂടിയുണ്ട്. കാന്തല്ലൂരിലെ വെളുത്തുള്ളി കിലോയ്ക്കു 90 രൂപ മുതല്‍ 120 രൂപ വരെയുള്ള നിരക്കില്‍ വില്‍ക്കുമ്പോള്‍ ചൈനാ വെളുത്തുള്ളി വിപണിയില്‍ അറുപതു രൂപ മുതല്‍ യഥേഷ്ടം ലഭ്യമാണ്. കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ നിന്നുള്ള വെളുത്തുള്ളിക്ക് വലിപ്പക്കുറവും വില കൂടതലുമായതിനാല്‍ കേരളത്തിലെ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുക ചൈനാ വെളുത്തുള്ളി തന്നെയാണ്. ഗുണമേന്മയുടെ കാര്യത്തില്‍ കാന്തല്ലൂര്‍ വട്ടവട മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വെളുത്തുള്ളിയാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതെന്നതു യാഥാര്‍ഥ്യം തന്നെയാണ്. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയേക്കാള്‍ മലയാളികള്‍ ശ്രദ്ധിക്കുന്നത് കാഴ്ചയിലെ മിഴിവും വിലക്കുറവും തന്നെയാണ്,” ഹരികൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു. എപ്പോഴും കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നും അലമുറയിടുന്ന കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും ചെയ്യേണ്ടത് കാന്തല്ലൂര്‍, വട്ടവട മേഖലകളിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വെളുത്തുള്ളിക്ക് കേരളത്തിലും വിപണി ഒരുക്കിക്കൊടുക്കുകയാണ്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

സന്ദീപ് വെള്ളാരംകുന്ന്‌

കേരളത്തിന്റെ സ്വന്തം മലനിരകളില്‍ ഉല്‍പ്പാദിപ്പിക്കുന്നതും എന്നാല്‍ കേരളത്തിനു വേണ്ടാത്തതുമായ ഒന്നാണ് കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വെളുത്തുള്ളി. വെളുത്തുള്ളിക്ക് വെള്ള നിറമാണെങ്കിലും ഇത് ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരുടെ ജീവിതം അത്ര വെളുത്തിട്ടൊന്നുമല്ല. ഇടനിലക്കാരും തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാരും കൂടി ഞെരുക്കുമ്പോള്‍ ഇവിടത്തെ കര്‍ഷകരുടെ ജീവിതത്തിന് നിറമുണ്ടാകുന്നതെങ്ങനെ?

ശീതകാല പച്ചക്കറിത്തോട്ടങ്ങളുടെയും പഴത്തോട്ടങ്ങളുടെയും നാടെന്നറിയപ്പെടുന്ന കാന്തല്ലൂര്‍, വട്ടവട മേഖലകള്‍ യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷിയാല്‍ മൂടപ്പെടുമ്പോള്‍ ചില തുരുത്തുകളില്‍ പച്ചക്കറി കൃഷി ഉപജീവനമാര്‍മായി മുന്നോട്ടു കൊണ്ടുപോകുന്ന നിരവധി കര്‍ഷകരാണുള്ളത്. ഇങ്ങനെ കൃഷി ചെയ്യുന്നവയില്‍ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി കൃഷി. മൂന്നു മാസം കൊണ്ടു പാകമാകുന്നതും മികച്ച വരുമാനം ലഭിക്കുന്നതുമായ ഒന്നായതിനാലാണ് കര്‍ഷകര്‍ ഇപ്പോഴും വെളുത്തുള്ളി കൃഷിയെ കൈവിടാതെ കൊണ്ടു നടക്കുന്നതും.

ഫോട്ടോകള്‍ ജോമോന്‍ ജോര്‍ജ്‌

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍