UPDATES

കൈക്കൂലി കൊടുക്കേണ്ടി വന്നതില്‍ രോഷാകുലനായി മോദിക്ക് ട്വീറ്റ്; ‘ഇതാണോ അങ്ങയുടെ അച്ഛാ ദിന്‍?’

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശസ്ത കൊമേഡിയന്‍ കപില്‍ ശര്‍മ്മയുടെ ട്വീറ്റ്. ബി എം സിക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നതില്‍ രോഷാകുലനായ കപില്‍ മോദിക്കയച്ച ട്വീറ്റിന്റെ പൂര്‍ണരൂപമിതാണ് ‘കഴിഞ്ഞ 5 വര്‍ഷമായി 15 കോടി രൂപ നികുതിയടയ്ക്കുന്ന വ്യക്തിയാണ് ഞാന്‍; എന്റെ സ്വന്തം ഓഫീസ് നിര്‍മ്മാണത്തിനായി ബി എം സി (ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) അധികൃതര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് കൈക്കൂലിയായി നല്‌കേണ്ടി വന്നത്. ‘ഇതാണോ അങ്ങയുടെ അച്ഛാ ദിന്‍ ?’.

കപിലിന്റെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കൈക്കൂലി വാങ്ങിയവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് ബി എം സി ചീഫ് വിജിലന്‍സ് ഓഫീസര്‍ അശോക് പവാര്‍ പ്രതികരിച്ചു. ബി എം സിയില്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.         

 

തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ ഫട്നാവിസ് അധികൃതരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കപിലിനോട് ആവശ്യപ്പെടുകയും ചെയ്തു.

‘കോമഡി നൈറ്റ്‌സ് വിത്ത് കപില്‍’ എന്ന ഷോ ഏറെ പ്രശസ്തമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍