UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: കപ്രൂണ്‍ ട്രെയിന്‍ ദുരന്തം, ക്യൂന്‍ എലിസബത്ത്-2

Avatar

 2000 നവംബര്‍ 11
കപ്രൂണ്‍ ട്രെയിന്‍ ദുരന്തം

ഓസ്ട്രിയയിലെ ഗ്ലെഷ്ചര്‍ബെന്‍ കപ്രൂണിലെ തുരങ്കത്തില്‍വെച്ച് പാസഞ്ചര്‍ ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ 155 പേര്‍ കൊല്ലപ്പെട്ടു. കിറ്റ്‌സ്റ്റെയ്‌നോണിലേക്കുള്ള യാത്രയിലായിരുന്ന ഈ തീവണ്ടിയില്‍ നിന്നു രക്ഷപ്പെട്ടത് യാത്രക്കാരായിരുന്ന 12 സ്‌കൈയര്‍മാര്‍ മാത്രമായിരുന്നു.

ട്രെയിന്‍ തുരങ്കത്തിലേക്ക് പ്രവേശിച്ച സമയത്ത് പ്ലാസ്റ്റിക് പൈപ്പുകള്‍ ഉരസിയുണ്ടായ തീനാളങ്ങളാണ് വന്‍ ദുരന്തത്തിന് വഴിവച്ചത്. തുരങ്കത്തിനുള്ളിലായതിനാല്‍ പുറത്തേക്ക് രക്ഷപ്പെടാനാവാതെയാണ് യാത്രക്കാര്‍ കത്തുന്ന തീവണ്ടയില്‍ കുടുങ്ങി ദാരുണമായി കൊല്ലപ്പെടുന്നത്.

2008 നവംബര്‍ 11
ക്യൂന്‍ എലിസബത്ത്-2 ന്റെ അവസാന സമുദ്രയാത്ര

ആഢംബര കപ്പലായ ക്യൂന്‍ എലിസബത്ത്-2 ന്റെ അവസാന യാത്ര 2008 നവംബര്‍ 11 ന് ദുബായ് തീരത്തേക്കായിരുന്നു. 1969 ലായിരുന്നു ക്യൂന്‍ എലിസബത്ത് നീറ്റിലിങ്ങുന്നത്. അറ്റ്‌ലാന്റിക് തീരങ്ങള്‍ക്കിടയിലുള്ള പാലം എന്നാണ് ക്യൂന്‍ എലിസബത്ത് -2 നെ അതിന്റെ നിര്‍മ്മാതാക്കളായ കുനാര്‍ഡ് വിശേഷിപ്പിച്ചത്.

ക്യുഇ-2 എന്നായിരുന്നു ഈ ആംഡബരക്കപ്പല്‍ അറിയപ്പെട്ടിരുന്നത്. 2008 നവംബര്‍ 27 ന് ക്യുഇ-2 തന്റെ യാത്രകള്‍ എന്നന്നേക്കുമായി അവസാനിപ്പിച്ചു. തുടര്‍ന്ന് ഈ കപ്പല്‍ ദുബായ് വേള്‍ഡിലെ ഇസ്തിമാര്‍ കമ്പനി ഏറ്റെടുക്കുകയും അവര്‍ ഈ ആഢംബര കപ്പല്‍ പാം ജുമേറിയായില്‍, ഒരു ഫ്‌ളോട്ടിംഗ് ഹോട്ടലായി പുനഃര്‍നിര്‍മ്മിക്കുകയും ചെയ്തു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍