UPDATES

കറാച്ചിയിലെ ഭീകരാക്രമണത്തില്‍ 41 മരണം

പാകിസ്താനിലെ കറാച്ചിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. ഭീകരര്‍ ലക്ഷ്യം വച്ചത് ഷിയാ മുസ്ലിങ്ങളെ ആണെന്ന് സ്ഥിരീകരിച്ചു. മരിച്ചവരില്‍ 16 പേര്‍ സ്ത്രീകളാണ്. കറാച്ചിയിലെ സഫോറ ചൗരംഗി മേഖലയിലാണ് സംഭവം. അറുപതോളം ഷിയാകള്‍ സഞ്ചരിച്ചിരുന്ന ബസ്സിനെ പിന്‍തുടര്‍ന്ന് ബൈക്കുകളിലെത്തിയ ഭീകരര്‍ ബസ്സിനുള്ളില്‍ കയറി യാത്രക്കാരെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമണ സ്ഥലത്തു നിന്നും പലായനം ചെയ്യപ്പെട്ട ഭീകരരെ അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്തു നിന്നും എകെ 47ന്റെ 60 ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍