UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാരക്കോണം മെഡിക്കല്‍ കോളേജ് ; വായകെട്ടി പ്രതിഷേധവുമായി ഹൌസ് സര്‍ജന്മാര്‍

അഴിമുഖം പ്രതിനിധി

സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന്മാരുടെ വായ മൂടിക്കെട്ടി പ്രതിഷേധം. ദൈനം ദിന ചെലവുകള്‍ക്കു പോലും തികയാത്ത തുകയാണ് മാനെജ്മെന്റ് തങ്ങള്‍ക്ക് നല്‍കുന്നത് എന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു. മറ്റിടങ്ങളില്‍ 20000 രൂപയോളം സ്‌റ്റൈപ്പന്‍ഡ് നല്‍കുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് 3975 രൂപയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൌസ് സര്‍ജന്മാര്‍ക്ക് നല്‍കുന്ന തുക തന്നെ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളിലും നല്‍കണം എന്ന വിജ്ഞാപനം നിലനില്‍ക്കുമ്പോഴാണ് മാനേജ്മെന്റിന്റെ പരസ്യമായ നിയമലംഘനം. പ്രതിഷേധം ഇന്ന് ആറാം ദിവസത്തിലേക്കു കടക്കുകയാണ്.

വിശദമായ റിപ്പോര്‍ട്ടിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹൌസ് സര്‍ജന്‍മാര്‍ അടിമകളല്ല; കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെ പ്രതിഷേധം ശക്തം



 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍