UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാരക്കോണം മെഡിക്കല്‍ കോളേജ് ; ഹൌസ് സര്‍ജന്മാരുടെ പ്രതിഷേധ ജാഥ

അഴിമുഖം പ്രതിനിധി

സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന്മാരുടെ പ്രതിഷേധ ജാഥ. ആശുപത്രിയില്‍ നിന്നും കുന്നത്തുകാല്‍ ജംഗ്ഷന്‍ വരെയായിരുന്നു പ്രതിഷേധ ജാഥ. സമരം 9ാംദിവസത്തിലേക്ക് കടന്നിട്ടും മാനേജ്മെന്‍റ് അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തയ്യാറായില്ല. താമസസ്ഥലത്തു നിന്നും ഇറങ്ങിക്കൊടുക്കണം എന്നും  കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്നും പ്രിന്‍സിപ്പലും ആക്ടിംഗ് പ്രിന്‍സിപ്പലും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഹൌസ് സര്‍ജന്മാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഇതില്‍ നിന്നും മാനെജ്മെന്റ് പിന്‍മാറുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വായ മൂടിക്കെട്ടി പ്രതിഷേധവും ഇവര്‍ നടത്തിയിരുന്നു. തങ്ങള്‍ക്ക് നീട്ജി ലഭിക്കും വരെ ഒരുമിച്ചു നിന്ന് പോരാടും എന്നാണ് ഹൌസ് സര്‍ജന്മാര്‍ വ്യക്തമാക്കുന്നു.


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍