UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണിമുടക്കിയവര്‍ വൈകിട്ട് ഏഴു മണിക്കു താമസം ഒഴിയണം ; കാരക്കോണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

അഴിമുഖം പ്രതിനിധി

സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് കാരക്കോണം മെഡിക്കല്‍ കോളേജില്‍ സമരമാരംഭിച്ച ഹൌസ് സര്‍ജന്മാരോട് ഇന്ന് വൈകിട്ട് ഏഴു മണിക്കു മുന്‍പ് താമസം ഒഴിഞ്ഞു കൊടുക്കണം എന്ന് പ്രിന്‍സിപ്പലിന്റെ ഉത്തരവ്.  രോഗികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താതെ ആശുപത്രി കോമ്പൌണ്ടില്‍ യോഗം കൂടിയെന്നും ഡ്യൂട്ടിയ്ക്ക് ഭംഗം വരുത്തിയെന്നുമാണ് ആരോപണം. ഡ്യൂട്ടി തുടരാതെയിരിക്കുകയാണെങ്കില്‍ അനുവദിച്ചിരിക്കുന്ന താമസസ്ഥലത്തു നിന്നും ഇറങ്ങിക്കൊടുക്കണം എന്നാണ് പ്രിന്‍സിപ്പല്‍ ഡോ. സുശീല കെ. പിള്ള ഹൌസ് സര്‍ജന്മാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. മാനെജ്മെന്റ് സമീപനത്തില്‍ മാറ്റമില്ലാത്തതിനാല്‍ ഹൌസ് സര്‍ജന്മാര്‍ ഇന്ന്  വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പുറത്താക്കും എന്നുള്ള ഭീഷണിയോ നോട്ടീസോ കാണിച്ചാല്‍  തങ്ങള്‍ പിന്മാറില്ല എന്ന് സമരമുഖത്തുള്ളവര്‍ വ്യക്തമാക്കി.


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍