UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിക്കും ; കാരക്കോണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഭീഷണി

അഴിമുഖം പ്രതിനിധി

കാരക്കോണം മെഡിക്കല്‍ കോളേജ് ഹൌസ് സര്‍ജന്മാരുടെ താമസസ്ഥലത്തെ കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന് ആക്റ്റിംഗ് പ്രിന്‍സിപ്പലിന്റെ ഭീഷണി. തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഇന്നു രാവിലെ സമീപിച്ച ഹൌസ് സര്‍ജന്മാരോടാണ് പ്രിന്‍സിപ്പല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. കൂടാതെ വനിതാ ഹൗസ് സർജൻമാരെ മര്‍ദ്ധിക്കുവാൻ ഗുണ്ടകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അവരുടെ വീടുകളിലേക്ക് ഫോൺ വഴി ഭീഷണി എത്തിയതായും സമരമുഖത്തുള്ളവര്‍ പറയുന്നു. മാനെജ്മെന്റ് സമീപനത്തില്‍ മാറ്റമില്ലാത്തതിനാല്‍ ഹൌസ് സര്‍ജന്മാര്‍ ഇന്നലെ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് 7 മണിയോടെ അനുവദിച്ചിരിക്കുന്ന താമസസ്ഥലത്തു നിന്നും ഇറങ്ങിക്കൊടുക്കണം എന്ന് പ്രിന്‍സിപ്പല്‍ ഡോ. സുശീല കെ. പിള്ള ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍