UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാരക്കോണം മെഡിക്കല്‍ കോളേജ് ; ഹൌസ് സര്‍ജന്മാരുടെ സമരം വിജയത്തിലേക്ക്

അഴിമുഖം പ്രതിനിധി

കാരക്കോണം മെഡിക്കല്‍ കോളേജ് ഹൌസ് സര്‍ജന്മാരുടെ സമരം വിജയത്തിലേക്ക്. ഐഎംഎ പ്രതിനിധി കൂടി അംഗമായ കമ്മിറ്റി സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും ആ കാലയളവില്‍ 8000 രൂപ സ്റ്റെപ്പന്റ്റ് ആയി നല്‍കുമെന്നും ഇന്ന് വൈകിട്ടോടെ എല്‍എംഎസ് കോമ്പൌണ്ടിലുള്ള ബിഷപ്പിന്റെ ഓഫീസില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഏപ്രില്‍ മുതലുള്ള സ്റ്റെപ്പന്റ്റ് ആണ് ലഭ്യമാകുക. അധികൃതരുടെ അംഗീകാരത്തോടെ ലീവ് നീട്ടുന്നതിലും ഇളവുകള്‍ വരുത്തുമെന്നും സമരത്തിലേര്‍പ്പെട്ട ഹൌസ് സര്‍ജന്മാരുടെ പേരില്‍ അച്ചടക്ക നടപടികള്‍ ഉണ്ടാകില്ല എന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍